Input your search keywords and press Enter.

ജാഗ്രതാ നിര്‍ദേശം:മൂഴിയാര്‍ അണക്കെട്ടിലെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തും

 

കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്തു ശക്തമായ വേനല്‍ മഴ ഉള്ളതിനാലും, ശബരിഗിരി പദ്ധതിയില്‍ പരമാവധി ഉത്പാദനം നടത്തുന്നതിനാലും മൂഴിയാര്‍ അണക്കെട്ടിലെ ജലം കക്കാട് പവര്‍ ഹൗസിലെ വൈദ്യുത ഉത്പാദനത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതലാണ്. ഈ സാഹചര്യത്തില്‍ മൂഴിയാര്‍ ഡാമിലെ അധികജലം ഡാമിന്റെ പരമാവധി ശേഷിയായ 192.63 മീറ്റര്‍ എത്തുമ്പോള്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 45 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 50 കുമെക്‌സ് എന്ന നിരക്കില്‍ ഏതു സമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്. ഇപ്രകാരം തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ 15 സെമി വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റെയും പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദിയില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

error: Content is protected !!