Input your search keywords and press Enter.

പോപ്പുലർ ഫിനാൻസ് :തട്ടിപ്പിനിരയായ നിക്ഷേപകരുടെ സംഘടന (പി.എഫ്.ഡി.എ.) കളക്ടറേറ്റ് മാർച്ച് നടത്തി

.

കോന്നി വകയാർ കേന്ദ്രമാക്കി സംസ്ഥാനത്തും അന്യ സംസ്ഥാനത്തും 257 ശാഖയുള്ളതുമായ പോപ്പുലർ ഫിനാൻസ്സിലെ നിക്ഷേപകരോട് സർക്കാർ കാട്ടുന്ന നിരന്തര അവഗണയെ തുടർന്ന് എണ്ണായിരത്തോളം അംഗങ്ങൾ ഉള്ള പി എഫ് ഡി എ സംഘനയുടെ നേതൃത്വത്തിൽ
പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

ഗാന്ധിസ്ക്വയറിൽനിന്ന് ആരംഭിച്ച മാർച്ച് ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ജില്ലയിലെ നിക്ഷേപകർക്ക് അനുകൂലമായ നടപടികൾ സമ്മർദത്തിന് വഴങ്ങി അധികൃതർ വൈകിപ്പിക്കുകയാണെന്ന് പി.എഫ്.ഡി.എ. പ്രസിഡന്റ് സി.എസ്.നായർ ആരോപിച്ചു
അധികാരികൾ മെല്ലെപ്പോക്ക് നയം ഉപേക്ഷിച്ച് നിക്ഷേപകർക്കൊപ്പം നിൽക്കണമെന്ന് പി.എഫ്.ഡി.എ. ആവശ്യപ്പെട്ടു.
കേസന്വേഷണം നടത്തുന്ന സി.ബി.ഐ. ഉദ്യോഗസ്ഥർക്ക് ജില്ലാ അടിസ്ഥാനത്തിൽ താത്കാലിക താമസസൗകര്യം ഒരുക്കാത്തതിനാൽ പ്രായമായവരും മറ്റും എറണാകുളത്തേക്ക് തുടർച്ചയായി സഞ്ചരിച്ച് മൊഴികൊടുക്കേണ്ട അവസ്ഥയാണെന്ന് പി.എഫ്.ഡി.എ. ജനറൽ സെക്രട്ടറി തോമസ് തുമ്പമൺ ആരോപിച്ചു.

വിദേശത്തേക്ക് കടത്തിയെന്ന് ഇ.ഡി. തന്നെ കോടതിയിൽ പറഞ്ഞ കോടിക്കണക്കിന് രൂപ തിരിച്ചുപിടിക്കാൻ സർക്കാർ നടപടിയെടുത്തില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. പോപ്പുലർ ഫിനാൻസ് ഉടമകളുടെ പക്കൽനിന്ന് പിടിച്ചെടുത്തതും കോടികളുടെ മൂല്യമുള്ളതുമായ വാഹനങ്ങൾ പത്തനംതിട്ട സ്റ്റേഷൻ പരിധിയിൽ തുരുമ്പെടുത്ത് നശിക്കുകയാണ്. ഇവ ലേലംചെയ്ത് ഏതാനും നിക്ഷേപകരുടെയെങ്കിലും നഷ്ടപ്പെട്ട പണം തിരിച്ചുനൽകാനും അധികാരികൾ തയാറായില്ല.
ലേലനടപടികൾ ഉടൻ ആരംഭിക്കണമെന്നും ഫൊറൻസിക് ഓഡിറ്റ് നടത്തുന്നതിന് കേന്ദ്ര ധനകാര്യമന്ത്രാലയം എസ്.എഫ്.ഒ.യ്ക്ക് ഉടൻ നിർദേശം നൽകണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു .
കോമ്പിറ്റന്റ് അതോറിറ്റി പോപ്പുലറിന്റെമൊത്തം സ്വത്തുവകകൾ കണ്ടുകെട്ടിക്കഴിഞ്ഞതായി ഉത്തരവ് ഇറക്കിക്കഴിഞ്ഞ സ്ഥിതിക്ക് ലേല നടപടികൾ ഉടൻ ആരംഭിക്കണം എന്നും ആവശ്യം ഉയർന്നു.
ഫോറൻസിക് ആഡിറ്റ് നടത്തുന്നതിലേക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം എസ് എഫ് ഒ യ് ക്ക് നിർദ്ദേശം കൊടുക്കാത്തതും നിക്ഷേപം തിരികെ ലഭിക്കുന്നതിന് കാല താമസം നേരിടുന്നു.

കേസ് അന്വേഷിക്കുന്നസി ബി ഐ ഉദ്യോഗസ്ഥർക്ക് ജില്ലാ അടിസ്ഥാനത്തിൽ അഥിതി മുറികൾ ഓഫീസ് സംവിധാനത്തോടെ അനുവദിച്ചുനൽകാത്തതിനാൽ രോഗാവസ്ഥയിലുള്ള നിക്ഷേപകർ കേരളത്തിന്റെ നാനാഭാഗത്തു നിന്നും എറണാകുളം സി ബി ഐ ഓഫീസിൽ എത്തിച്ചേർന്ന് മൊഴി കൊടുക്കുക എന്നത് വളരെ ദുഃഖകരമായ അവസ്ഥയായി തുടരുന്നു.ഇത് സംസ്ഥാന ഗവണ്മന്റിന്റെ അനാസ്ഥയായതിനാൽ അത് ഉടൻ പരിഗണിക്കണം എന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.
ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.

വിശിഷ്ട അതിഥി റാന്നി മുൻ എം എൽ എ രാജു എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. പി എഫ് ഡി എ പ്രസിഡന്റ് സി എസ് നായർ മണ്ണടി . ജനറൽ സെക്രട്ടറി തോമസ് വർഗ്ഗീസ്, സിദ്ധാർത്ഥനാശാൻ . ജോൺ പടയാട്ടി , സുനിൽ കുമാർ അഞ്ചൽ, അന്നാമ്മ വകയാർ. ജോൺ , റെജി ഊന്നുകൽ. അനസ് താമരക്കുളം. ജോസ് കുളത്തൂപ്പുഴ, സജീവ് ഊന്നുകൽ
ബിജി റാന്നി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി സംസാരിച്ചു.

error: Content is protected !!