കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോട്ടയം മീനച്ചല്‍, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ അംഗന്‍വാടികള്‍, സര്‍ക്കാര്‍ , എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌ക്കൂളുകള്‍ എന്നിവയ്ക്കും അവധിയായിരിക്കും
സംസ്ഥാനത്തിന്റെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ഉരുള്‍ പൊട്ടല്‍ സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനം കടുത്ത ജാഗ്രതയിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് പലയിടത്തും വ്യാപക മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടുത്ത 4 ദിവസത്തേക്ക് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.പത്തനംതിട്ട കൊല്ലമുളയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവ് മരിച്ചു. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്.