കലാ-സാംസ്കാരിക -ജീവകാരുണ്യ രംഗത്ത് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ കോന്നി അട്ടച്ചാക്കല്‍ ഗോള്‍ഡന്‍ ബോയ്സ് ചാരിറ്റബിള്‍ സംഘത്തിന്‍റെ മൂന്ന് പുതിയ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു.
ഗ്രാമത്തിലെ എല്ലാവര്‍ക്കുമയി ഗോള്‍ഡന്‍ ഗ്രാമീണ വായനശാല കവിയും ബാലസാഹിത്യകാരനുമായ റെജി മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. വായനശാലയുടെ അംഗത്വവിതരണം കോന്നി ഗ്രാമപഞ്ചായത്ത് അംഗം സി.എസ് സോമന്‍പിള്ള ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കായി ഗോള്‍ഡന്‍ കിഡ്സ് ക്ലബിന്റെ ഉദ്ഘാടനം കോന്നി ഗ്രാമപഞ്ചായത്ത് അംഗംജോയ്സ് ഏബ്രഹാം നിര്‍വഹിച്ചു. സിനിമ ക്ലബ് ഗോള്‍ഡന്‍ കൊട്ടകയുടെ ആദ്യ പ്രദര്‍ശനവും പ്രവര്‍ത്തനോദ്ഘാടനവും ഗ്രാമപഞ്ചായത്ത് അംഗം തോമസ് കാലായില്‍ നിര്‍വഹിച്ചു.
കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്‍റെ വജ്രജൂബലി ഫെലോഷിപ്പ് ജേതാവ് മനീഷ്.വി.ജിക്ക് ജില്ലയിലെ മികച്ച ക്ലബായ മഹിമ ക്ലബിന്റെ രക്ഷാധികാരി റെജിമോന്‍ വി.എസ്, ക്ലബ് പ്രസിഡന്റ് ദാസ് പി.ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് ഗോള്‍ഡന്‍ ബോയ്സിന്റെ ആദരവ് സമര്‍പ്പിച്ചു. ഗോള്‍ഡന്‍ കിഡ്സിന്റെ കോ-ഓര്‍ഡിനേറ്ററായി ആനി, പ്രസിഡന്റായി അതുല്യറെജി, സെക്രട്ടറി യായി ആല്‍ബിനെയും തിരഞ്ഞെടുത്തു.
മുപ്പതോളം കുട്ടികള്‍ തുടക്കത്തില്‍ ക്ലബില്‍ അംഗമായി.തുടര്‍ന്ന് ഗോള്‍ഡന്‍ കൊട്ടകയുടെ ആദ്യ സിനിമ പ്രദര്‍ശനം ഡ്യൂവല്‍ നിറഞ്ഞ സദസ്സില്‍ നടത്തപ്പെട്ടു.ഗോൾഡൻ ബോയ്സ് പ്രസിഡന്റ് റോബിൻ കാരാവള്ളിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സുനില്‍ കുമാര്‍, രാജേഷ് പേരങ്ങാട്ട്, ബൈജു പേരങ്ങാട്ട്, വിഷ്ണു എം.ബി, ആഷ ബിനു, കെ.എസ്.ബിനു എന്നിവര്‍ പ്രസംഗിച്ചു.