കൊല്ലം: വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിലവിലെ അപേക്ഷകളുടെ തീര്‍പ്പാക്കല്‍ സംബന്ധിച്ച് വിലയിരുത്തുന്നതിനും ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണിന്റെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ലഭ്യമായ എല്ലാ അപേക്ഷകളിലും പരാതികളിലും ഡിസംബര്‍ 25 നകം തീര്‍പ്പുണ്ടാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കൃത്യമായ നിബന്ധനകള്‍ പാലിച്ച് മാത്രമേ വോട്ടര്‍ പട്ടികയില്‍ നിന്നും പേര് ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനും പാടുള്ളു. ഇലക്ട്രല്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തുന്ന ഫോട്ടോയ്ക്ക് നിര്‍ബന്ധമായും വ്യക്തത ഉറപ്പാക്കണം. വോട്ടര്‍മാര്‍ക്ക് കൃത്യമായി വിവരങ്ങള്‍ കൈമാറുന്നതില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കാനും അനര്‍ഹമായി ഉള്‍പ്പെട്ടവരെ സംബന്ധിച്ച് ആക്ഷേപങ്ങള്‍ അറിയിക്കാനും ഡിസംബര്‍ 18 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം