Input your search keywords and press Enter.

തൊഴിൽ അവസരം (19/1/2023)

കൊല്ലം ജില്ലാ തൊഴിൽ അവസരം

താല്‍ക്കാലിക നിയമനം

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഡെമോണസ്‌ട്രേറ്റര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ലക്ചറര്‍ എന്നീ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ലക്ചറര്‍ തസ്തികയില്‍ ഒന്നാം ക്ലാസോടെ ബിടെക് ബിരുദം/തത്തുല്യ യോഗ്യതയുള്ളവര്‍ ജനുവരി 20ന് രാവിലെ 10 നും കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ഡെമോണസ്‌ട്രേറ്റര്‍ തസ്തികയില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ളവര്‍ ജനുവരി 20ന് രാവിലെ 10:30നും സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ : 0474 2484068.

താല്‍ക്കാലിക നിയമനം

കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെയുള്ള ബിടെക്കും എംടെക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 24ന് രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ എഴുത്തുപരീക്ഷ/ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിവരങ്ങള്‍ www.ceknpy.ac.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍:0476 2665935.

എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് ഒഴിവ്

ആലപ്പുഴ ജില്ലയിലെ എയ്ഡഡ് സ്‌കൂളില്‍ എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയില്‍ ഭിന്നശേഷി വിഭാഗത്തില്‍ സംസാര/കേള്‍വി വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത തസ്തികയില്‍ രണ്ട് സ്ഥിരം ഒഴിവുണ്ട്. എസ്.എസ്.എല്‍.സി/ പ്ലസ്ടു, ടി.ടി.സി/ ഡി.എഡും, കെ-ടെറ്റുമാണ് യോഗ്യത. പ്രായപരിധി 2022 ജനുവരി ഒന്നിന് 18നും 40നും മദ്ധ്യേ. ഫെബ്രുവരി ആറിന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0474 2747599.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തലവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവിലേക്ക് ജനുവരി 27ന് രാവിലെ 11ന് ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എസ്.സി എം.എല്‍.ടി അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡി.എം.എല്‍.ടി യും, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18 നും 40 നും മദ്ധ്യേ. പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 9072650494.

സ്‌പെക്ട്രം തൊഴില്‍ മേള

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐയില്‍ നടക്കുന്ന സ്‌പെക്ട്രം തൊഴില്‍ മേള പി.സി.വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 44 കമ്പനികള്‍ ഉള്‍പ്പെട്ട മേളയില്‍ 415 വിദ്യര്‍ത്ഥികള്‍ പങ്കെടുത്തു. എം.നൗഷാദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബി.ദിനേശ്, ജില്ലാ പഞ്ചായത്ത് അംഗം ബി.ജയന്തി തുടങ്ങിയവര്‍ പങ്കെടുത്തു. മേള ഇന്നും (ജനുവരി 20) തുടരും.

റേഡിയോഗ്രാഫര്‍ നിയമനം

ജില്ലാ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത ഡി.ആര്‍.ടി / ബി.എസ്.സി.എം.ആര്‍.ടി കോഴ്‌സ് പാസ്സായിരികണം. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. എം.ആര്‍.ഐ/സി.റ്റിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 22-40 വയസ്. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജനുവരി 25ന് വൈകിട്ട് അഞ്ചിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ -0474 2742004.

 

പാലക്കാട് ജില്ലാ തൊഴിൽ അവസരം

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

ജില്ലാ പഞ്ചായത്തിന് കീഴിലെ പാലക്കാട് സ്‌മോള്‍ ഹൈഡ്രോ കമ്പനിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം. ബി.ടെക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തില്‍ ഡ്രോയിങ് ബ്രാഞ്ച്/ ടെക്‌നിക്കല്‍ അസിസ്റ്റന്റായി ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി 20 നും 36 നും മധ്യേ. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി വിഭാഗത്തിന് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കുമെന്ന് പാലക്കാട് സ്‌മോള്‍ ഹൈഡ്രോ കമ്പനി ചെയര്‍പേഴ്‌സണ്‍ മാനേജിങ് ഡയറക്ടര്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഫോണ്‍: 0491 2505504.

മെഡിക്കല്‍ ഓഫീസര്‍: വാക്കിങ് ഇന്റര്‍വ്യൂ 31 ന്

പട്ടികവര്‍ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലെ പി.വി.ടി.ജി ഊരുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന മെഡിക്കല്‍ യൂണിറ്റില്‍ മെഡിക്കര്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയിലേക്ക് ജനുവരി 31 ന് രാവിലെ 11 ന് വാക്കിങ് ഇന്റര്‍വ്യൂ നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദമാണ് (എം.ബി.ബി.എസ്) യോഗ്യത. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രവര്‍ത്തിപരിചയം, ഉന്നത യോഗ്യതകള്‍ എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പ്രായം 25 നും 45 നും മധ്യേ. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ജനുവരി 31 ന് രാവിലെ 11 ന് അഗളി ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924254382.

സ്റ്റാഫ് നഴ്‌സ്: വാക്കിങ് ഇന്റര്‍വ്യൂ 31 ന്

പട്ടികവര്‍ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ ആരംഭിക്കുന്ന പ്രത്യേക മെഡിക്കല്‍ യൂണിറ്റില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ജനുവരി 31 ന് ഉച്ചയ്ക്ക് രണ്ടിന് വാക്കിങ് ഇന്റര്‍വ്യൂ നടത്തുന്നു. പ്രീഡിഗ്രി, പ്ലസ് ടു, വി.എച്ച്.എസ്.ഇ (സയന്‍സ്), ബി.എസ്.സി നഴ്‌സിങ്/ജി.എന്‍.എം ആണ് യോഗ്യത. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന. പ്രായം 20 നും 41 നും മധ്യേ. താത്പര്യമുള്ളവര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 31 ന് ഉച്ചയ്ക്ക് രണ്ടിന് അഗളി ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04924254382.

സ്‌പെക്ട്രം 2023 തൊഴില്‍മേള 23 ന്

മലമ്പുഴ ഗവ ഐ.ടി.ഐയില്‍ ജില്ലാ ജോബ് ഫെയര്‍ സ്‌പെക്ട്രം 2023 തൊഴില്‍മേള ജനുവരി 23 ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍ അധ്യക്ഷയാകും. എന്‍.ടി.സി/എന്‍.ഒ.സി/എസ്.ടി.സി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.knowledgemission.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് ജനുവരി 23 ന് രാവിലെ ഒന്‍പതിന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. തൊഴില്‍മേളയില്‍ 75 ഓളം കമ്പനികളില്‍ 1500 ല്‍ പരം തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഫോണ്‍: 9447597680, 0491 2815161.

 

പത്തനംതിട്ട ജില്ലാ തൊഴിൽ അവസരം

ഗസ്റ്റ് ലക്ചറര്‍

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ കെമിസ്ട്രി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 23 ന് രാവിലെ 11 ന് നടക്കുന്ന കൂടികാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. 55 ശതമാനം മാര്‍ക്കോടെ എംഎസ്സി (കെമിസ്ട്രി) ബിരുദവും നെറ്റുമാണ് യോഗ്യത.

error: Content is protected !!