പത്തനംതിട്ട: മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ കീഴിലുള്ള പന്നിവേലിച്ചിറ പാടാശേഖരത്തിന്റെ കൊയ്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദേവി, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ ,അസിസ്റ്റന്റ് ഡയറക്ടര്‍ സുനില്‍, പാടാശേഖരസമിതി പ്രതിനിധികള്‍, കര്‍ഷകര്‍,മല്ലപ്പുഴശേരി കൃഷി ഓഫീസര്‍ സ്മിത ,അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബീന തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: കൃഷി – പന്നിവേലിച്ചിറ പാടാശേഖരത്തിന്റെ കൊയ്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു