Input your search keywords and press Enter.

മെഡിക്കൽ കോളേജിൽ ഒഴിവുകൾ

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് 45,000 രൂപ നിരക്കിൽ പ്രതിമാസ വേതനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ്. യോഗ്യതയും TCMC/ കേരള സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഫെബ്രുവരി 28 നു രാവിലെ 11നു വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഒഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

error: Content is protected !!