Input your search keywords and press Enter.

കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന ഫ്ലാറ്റിനു തീപിടിച്ചു: 4 മരണം; 43 പേര്‍ക്ക് പരിക്ക്

കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന ഫ്ലാറ്റിനു തീപിടിച്ചു: 4 മരണം; 43 പേര്‍ക്ക് പരിക്ക്

കുവൈറ്റ്‌: കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന ഫ്ലാറ്റിനു തീപിടിച്ചു .കുവൈറ്റില്‍ മലയാളിയുടെ ഉടമസ്ഥതയില്‍ ഉള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്ലാറ്റിനു ആണ് തീ പിടിച്ചത്. നാല് പേര്‍ മരിച്ചു. നാല്പത്തി മൂന്നു  പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കുവൈറ്റ്‌ മങ്കെഫ് ബ്ലോക്ക് നാലില്‍ ഉള്ള എന്‍ ബി റ്റി സി കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ആണ് തീ പിടിത്തം ഉണ്ടായത്. മലയാളികള്‍ താമസിച്ചിരുന്ന ഫ്ലാറ്റ് ആണ് . അദാന്‍ ആശുപത്രിയില്‍ പത്തു പേരെ എത്തിച്ചു.

ജാബൈര്‍, മുബാറക്ക്‌, ഫര്‍വാനിയ ആശുപത്രിയിലും ആളുകളെ എത്തിച്ചിട്ടുണ്ട്. താഴത്തെ നിലയില്‍ ആണ് ആദ്യം തീ പടര്‍ന്നത്. ഇത് കണ്ടു മുകള്‍ നിലയില്‍ നിന്നും പലരും താഴേക്ക് ചാടി ആണ് പരിക്ക് . സമീപത്തേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

error: Content is protected !!