പത്തനംതിട്ട ജില്ലയില്‍ ഏഴ് കോടി രൂപയുടെ മരാമത്ത് പ്രവൃത്തികള്‍ക്ക് ഭരണാനുമതി പത്തനംതിട്ട ജില്ലയില്‍ ഏഴ് കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ ഭരണാനുമതി. അടൂര്‍ മണ്ഡലത്തിലെ പഴയ എം.സി റോഡിനെയും ഏനാത്ത് ജംഗ്ഷനേയും ബന്ധിപ്പിക്കുന്ന റോഡുകളുടേയും ലിങ്ക് റോഡിന്റെയും നവീകരണത്തിനും പന്തളം എന്‍.എസ്.എസ്. കോളജ് ജംഗ്ഷനില്‍ കാല്‍നട മേല്‍പ്പാലം നിര്‍മിക്കുന്നതിനും മൂന്നര കോടി രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി 313 കോടി രൂപയ്ക്ക്…
മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാം; ജാഗ്രതാ നിര്‍ദ്ദേശം കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ഇന്ന് (15) മുതല്‍ 18 വരെ ശക്തമായ മഴക്കുള്ള മഞ്ഞ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ എസ്.…
വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി ‘ഉറപ്പാണ് തൊഴില്‍’ സംസ്ഥാനത്തിന് മാതൃകയാണന്ന് ആരോഗ്യ,വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ജില്ലയിലെ ആദ്യത്തെ ജോബ് സ്‌റ്റേഷന്റെ ഉദ്ഘാടനം അടൂര്‍ മണ്ഡലത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടെത്തുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ജില്ലാതലത്തില്‍ തൊഴില്‍മേളകള്‍, സ്ത്രീ സംരഭകര്‍ക്ക് പരിശീലനങ്ങള്‍ തുടങ്ങി നോളജ് ഇക്കൊണമി മിഷന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ എംപ്ലോയ്‌മെന്റ്…
അര്‍ഹതയുള്ളവരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും : മന്ത്രി വീണാ ജോര്‍ജ് റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗങ്ങളില്‍ അര്‍ഹതപെട്ടവരെ ഉള്‍പ്പെടുത്തി സാമൂഹ്യനീതി നടപ്പാകുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി താലൂക്കില്‍ പുതുതായി അനുവദിച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണത്തിന്റെ താലൂക്കുതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനോപകാരപ്രദമായ ഒരു വലിയ കര്‍ത്തവ്യമാണ് സംസ്ഥാന പൊതുവിതരണവകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. കൃത്യമായ പരിശോധനകളിലൂടെയാണ് മുന്‍ഗണനാപ്പട്ടിക തയാറാക്കിയിട്ടുള്ളത്. നവകേരളസദസ്സിലും…
നെടുങ്കുന്നുമല ജില്ലയിലെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമാകും : ഡപ്യൂട്ടി സ്പീക്കര്‍ നെടുങ്കുന്നുമല ടൂറിസം പദ്ധതിക്ക് ക്യാബിനറ്റ് അംഗീകാരം അടൂര്‍ നെടുങ്കുന്നുമല ടൂറിസം വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി പാട്ടവ്യവസ്ഥയില്‍ പത്തനംതിട്ട ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് നല്‍കുന്നതിന് അംഗീകാരം ലഭിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. 2023-24 ബജറ്റില്‍ വകയിരുത്തി 23.50 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. വിനോദസഞ്ചാരകേന്ദ്രമാകാന്‍ തയ്യാറെടുക്കുന്ന ഇവിടെ ഹാന്‍ഡ് റെയിലോടുകൂടിയ നടപ്പാതകള്‍,…
ലോക്‌സഭ തെരഞ്ഞെടുപ്പ് : സ്‌കൂള്‍ കെട്ടിടങ്ങള്‍ രൂപഭേദം വരുത്തരുത് 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ നിലവില്‍ പോളിംഗ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതി ഇല്ലാതെ രൂപഭേദം വരുത്തരുതെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റാങ്ക് ലിസ്റ്റ് റദ്ദായി പത്തനംതിട്ട ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലെ ഫാര്‍മസിസ്റ്റ് (കാറ്റഗറി നം. 089/18) തസ്തികയിലേക്ക് 17/11/2020 ല്‍ നിലവില്‍ വന്ന…
സൗജന്യപരിശീലനം പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ ഹാന്‍ഡ് എംബ്രോയിഡറി, മെഷീന്‍ എംബ്രോയിഡറി, ഫാബ്രിക ്പെയിന്റിംഗ്, ഫിംഗര്‍ പെയിന്റിംഗ്, നിബ ്പെയിന്റിംഗ്, ത്രീഡി പെയിന്റിംഗ്, സ്പ്രൈ പെയിന്റിംഗ് എന്നിവയില്‍ ജനുവരി 15ന് പരിശീലനം തുടങ്ങും. പരിശീലന കാലാവധി 30 ദിവസം.18നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനം. ഫോണ്‍: 8330010232, 0468 2270243. അപേക്ഷ ക്ഷണിച്ചു സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന…
സമയം നീട്ടി കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുളള അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് ജനുവരി 31 വരെ സമയം അനുവദിച്ചു. എന്നാല്‍ ഇതിനകം 60 വയസ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് കുടിശിക അടയ്ക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതല്ല. കുടിശിക അടയ്ക്കാന്‍ വരുന്നവര്‍ ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകൂടി…
അപേക്ഷകള്‍ റദ്ദാക്കി നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന തലത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഹോമിയോ- ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് 23.06.2023 ലെ 20/2023/എന്‍ എ എം/ പി ടി എ നോട്ടിഫിക്കേഷന്‍ വഴി ക്ഷണിച്ച അപേക്ഷകള്‍ റദ്ദാക്കി. ഈ തസ്തികയിലേക്ക് അപേക്ഷിച്ച എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും http://nam.kerala.gov.in എന്ന വെബ്സൈസ്റ്റ് മുഖേന സംസ്ഥാന തലത്തില്‍ ജനുവരി 10-ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ…
ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ സമാപിച്ചു സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനും പ്രതിരോധിക്കാനും ജില്ലാ വനിതാശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ സമാപിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ആക്ഷന്‍പ്ലാന്‍ തയാറാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ച നടന്നു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപന ചടങ്ങില്‍ ക്യാമ്പയിന്റെ ഭാഗമായി നടന്ന…
Recent Comments