Input your search keywords and press Enter.

പാകിസ്താനിലെ മഞ്ഞുവീഴ്ചയില്‍ മരണം 22 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

 

പാകിസ്താനിലെ മറിയിലുണ്ടായ മഞ്ഞുവീഴ്ചയില്‍ മരണം 22 ആയി. ആയിരത്തോളം വാഹങ്ങളാണ് മേഖലയില്‍ കുടുങ്ങി കിടക്കുന്നത്‌. വാഹനങ്ങളില്‍ കുടുങ്ങിയ ആളുകളെ രക്ഷാ സൈന്യം സുരക്ഷിതമായ സ്ഥലങ്ങളില്‍ എത്തിച്ചെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്താന്റെ വടക്കന്‍ പ്രവിശ്യയിലെ മറിയിലാണ് വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായത്.മഞ്ഞുവീഴ്ച നിലനില്‍ക്കുന്നുണ്ടെന്നും സന്ദര്‍ശനം ഒഴിവാക്കണമെന്നും അനുബന്ധ വകുപ്പുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് കൂടുതല്‍ വിനോദ സഞ്ചാരികള്‍ മേഖലയില്‍ എത്തിയതാണ് അപകടകാരണം. കഴിഞ്ഞ 20വര്‍ഷത്തിനിടയില്‍ ഇത്രയും സഞ്ചാരികള്‍ ആദ്യമായാണ് മറിയില്‍ എത്തുന്നതെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു.

error: Content is protected !!