വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം 2025 മാർച്ചിൽ നടത്തുന്ന ഒന്നും രണ്ടും വർഷ പൊതു പരീക്ഷയുടെയും ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പൊതുപരീക്ഷയുടെയും നടത്തിപ്പിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം vhsems.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. രണ്ടാം വർഷ തിയറി പരീക്ഷകൾ 2025 മാർച്ച് മൂന്നിന് ആരംഭിച്ച് മാർച്ച് 26ന് അവസാനിക്കുന്നതാണ്. ഒന്നാം വർഷ തിയറി, ഇംപ്രൂവ്മെന്റ് തിയറി പരീക്ഷകൾ 2025 മാർച്ച് ആറിന് ആരംഭിച്ച് മാർച്ച് 29ന്…
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു 2025 ലെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ തീയതികളായി. പത്താം തരത്തിൽ മൊത്തം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 4,28,953 ആണ്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതോടെ പരീക്ഷ എഴുതുന്ന മൊത്തം കുട്ടികളുടെ എണ്ണം വ്യക്തമാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ തവണ കേരളത്തിൽ 2,954, ഗൾഫ് മേഖലയിൽ 7 ,ലക്ഷദ്വീപിൽ 9 എന്നതായിരുന്നു പരീക്ഷാ…
കൈറ്റിന്റെ ‘സമഗ്രപ്ലസ്’ പോർട്ടലിൽ ഇനി ഹയർ സെക്കന്ററി ചോദ്യ ശേഖരവും പരിഷ്ക്കരിച്ച ‘സമഗ്ര പ്ലസ്’ പോർട്ടലിൽ ഒന്നാം വർഷ, രണ്ടാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന ‘ചോദ്യശേഖരം’ (Question Bank) തയ്യാറാക്കി കൈറ്റ്. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, എക്കണോമിക്സ്, അക്കൗണ്ടൻസി, ബോട്ടണി, സുവോളജി, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളുടെ 6500 ചോദ്യങ്ങളാണ് നിലവിൽ ‘സമഗ്രപ്ലസ്’ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ളത്. പ്രത്യേകം ലോഗിൻ ചെയ്യാതെതന്നെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെല്ലാം ‘സമഗ്രപ്ലസ്’ പോർട്ടലിലെ Question…
ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സിൽ സീറ്റൊഴിവ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി തിരുവനന്തുപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ ആരംഭിച്ച കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. അപേക്ഷകൻ പ്ലസ് ടു / വി.എച്ച്.എസ്.ഇ / ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി / പട്ടികവർഗ…
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്: സ്പെഷ്യൽ അലോട്ട്മെന്റ് 10ന് സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 10ന് സ്പെഷ്യൽ അലോട്ട്മെന്റ് നടത്തും. www.lbscentre.kerala.gov.in ൽ ഓൺലൈനായി ഒക്ടോബർ 7 മുതൽ 9 വരെ ഓപ്ഷനുകൾ സമർപ്പിക്കണം. പുതുതായി ഉൾപ്പെടുത്തിയ കോളേജിലേക്കും ഓപ്ഷനുകൾ സമർപ്പിക്കാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ സ്പെഷ്യൽ അലോട്ട്മെന്റിന് പരിഗണിക്കില്ല. മുൻ അലോട്ട്മെന്റുകൾ…
പി.ജി. മെഡിക്കൽ പ്രവേശനം: സർട്ടിഫിക്കറ്റുകൾ കരുതണം 2024 ലെ ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിലെ വിദ്യാർഥികൾ സംവരണ ആനുകൂല്യം ലഭിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ മുൻകൂട്ടി വാങ്ങി സൂക്ഷിക്കണം. കൃത്യമായ സമയത്ത് ഓൺലൈൻ അപേക്ഷയോടൊപ്പം ഇവ അപ്ലോഡ് ചെയ്യണം. പട്ടികജാതി / പട്ടികവർഗ വിഭാഗങ്ങൾ തഹസീൽദാർ നൽകുന്ന സർട്ടിഫിക്കറ്റ്, എസ്ഇബിസി / ഒഇസി വിഭാഗക്കാർ കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി നൽകുന്ന…
കേന്ദ്രീയ വിദ്യാലയo പട്ടം ഷിഫ്റ്റ് 2 ൽ ക്ലാസ് II, ക്ലാസ്III സീറ്റ് ഒഴിവുകൾ കേന്ദ്രീയ വിദ്യാലയo പട്ടം ഷിഫ്റ്റ് 2 ലെ ക്ലാസ് II, III എന്നിവയിൽ കുറച്ച് സീറ്റുകൾ ഒഴിവുണ്ട്. 31 മാർച്ച് 2024 –ന് 7 വർഷം പൂർത്തിയാക്കിയവർ (എന്നാൽ 09 വയസ്സിന് താഴെയുള്ളവർ) ക്ലാസ് II ലെക്കും, 31 മാർച്ച് 2024 -ന് 8 വർഷം പൂർത്തിയാക്കിയവർ (എന്നാൽ 10 വയസ്സിന് താഴെയുള്ളവർ)ക്ലാസ് III…
അസാപ് കേരളയുടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കോഴ്സുകൾ വിഴിഞ്ഞത്തെ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്ന Tally essential comprehensive, Fitness trainer, PMKVY – Office Operations Executive എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിറ്റി സെർട്ടിഫൈഡ് കോഴ്സുകൾക്കും Communicative English Trainer, Waste Water Treatment Plant Technician, General Duty Assistant – Advanced, Full Stack Development using JAVA SpringBoot…
പത്തനംതിട്ടയില് പ്രവര്ത്തിക്കുന്ന കേരളസര്ക്കാര് സ്ഥാപനമായ സ്കൂള് ഓഫ് ടെക്നോളജി ആന്ഡ് അപ്ലൈഡ് സയന്സസില് ബി.കോം ഫിനാന്സ് ആന്ഡ് ടാക്സേഷന്, ബി.കോം അക്കൗണ്ടിംഗ്, എം.എസ്സി ഫിഷറി ബയോളജി ആന്ഡ് അക്വാ കള്ച്ചര് എന്നീ കോഴ്സുകള് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പുതിയതായി അനുവദിച്ചു. ബി. കോം ടാക്സ്, ബി. കോം അക്കൗണ്ട്, എം.എസ് സി ഫിഷറി ബയോളജി ആന്ഡ് അക്വാകള്ച്ചര് എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന് ആരംഭിച്ചു. അഡ്മിഷന് ആഗ്രഹിക്കുന്ന വിദ്യാര്ഥികള് 9446302066,…
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ ജൂൺ 30 ന് നടത്തിയ ഈ അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഉത്തര സൂചികകൾ സംബന്ധിച്ച് ആക്ഷേപമുള്ള അപേക്ഷകർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലുള്ള കാൻഡിഡേറ്റ് പോർട്ടലിലെ ആൻസർ കീ ചലഞ്ച് എന്ന മെനുവിലൂടെ പരാതികൾ സമർപ്പിക്കാം. ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ…