Input your search keywords and press Enter.

Obituary

കൂടലില്‍ ഓട്ടോയും പിക്കപ്പും ഇടിച്ചു : ഓട്ടോ ഡ്രൈവര്‍ മരിച്ചു

കൂടലില്‍ ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവര്‍ മരിച്ചു കോന്നി അട്ടച്ചാക്കല്‍ പനംതോട്ടത്തില്‍ സാജു ( 50 )ആണ് മരിച്ചത് . മരം വെട്ടു തൊഴിലാളിയാണ് എതിരെ വന്ന പിക്കപ്പ് വാനുമായി ഓട്ടോ കൂട്ടിയിടിച്ചാണ് അപകടം നടന്നത് . കൂടല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു .ഭാര്യ :പ്രഭ മക്കള്‍ :സുനി ,സൂരജ്…

മാധ്യമ–സിനിമാരംഗത്തെ കുലപതി റാമോജി റാവു (87) അന്തരിച്ചു

മാധ്യമ–സിനിമാരംഗത്തെ കുലപതി റാമോജി റാവു (87) അന്തരിച്ചു റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും ഇടിവി നെറ്റ്‌വർക്ക് തലവനുമായ രാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ഈ മാസം അഞ്ചിന് റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിലെ ഒരു കാർഷിക കുടുംബത്തിൽ ജനിച്ച റാവു. റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും വിവിധ മാധ്യമസ്ഥാപനങ്ങളുടെ തലവനുമാണ്. ഈടിവി, ഈനാട് മാധ്യമസ്ഥാപനങ്ങളുടെ…

സാറാമ്മ കുര്യൻ (92) നിര്യാതയായി

കോട്ടയം: മാണി സി കാപ്പൻ എം.എൽ.എയുടെ ഭാര്യ മാതാവ് സാറാമ്മ കുര്യൻ (92) നിര്യാതയായി. ചങ്ങനാശേരി അരമനപ്പടിക്കൽ പാലത്തിങ്കൽ പരേതനായ എൻ ജി കുര്യന്റെ ഭാര്യയാണ് സാറാമ്മ കുര്യൻ. പരേത മാടപ്പള്ളി പാറക്കൽ കുടുംബാംഗമാണ് സംസ്കാരം 08/05/2024 (ബുധനാഴ്ച) 11 മണിക്ക് ചങ്ങനാശ്ശേരിയിൽ ഉള്ള വീട്ടിൽ ആരംഭിച്ച് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ കത്തീഡ്രൽ പള്ളി സിമിത്തേരിയിൽ. മക്കൾ: മോളി കോശി, ലിസി തോമസ്, ഡോക്ടർ ജോർജ് കുര്യൻ (ട്രാവൻകൂർ മെഡിക്കൽ കോളേജ്,…

നടി കനകലത( 63) അന്തരിച്ചു

നടി കനകലത( 63) അന്തരിച്ചു നടി കനകലത( 63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു.മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു.മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു.നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം…

നിർമ്മാതാവ് ഗാന്ധിമതി ബാലൻ (65 )അന്തരിച്ചു

നിർമ്മാതാവ് ഗാന്ധിമതി ബാലൻ (65 )അന്തരിച്ചു നിർമ്മാതാവ് ഗാന്ധിമതി ബാലൻ(65 ) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.52ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കരൾ സംബന്ധമായ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പഞ്ചവടിപ്പാലം, പത്താമുദയം, സുഖമോ ദേവി, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാൻകാലത്ത് എന്നീ പ്രശസ്ത ചിത്രങ്ങളുടെ നിർമ്മാതാവാണ് ഗാന്ധിമതി ബാലൻ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെ നിർമാണ രംഗത്ത് എത്തിയ…

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്മരണപ്പെട്ടു

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്മരണപ്പെട്ടു വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു .കോന്നി മല്ലശേരി വാഴമുട്ടം ഈസ്റ്റ് ശശി ഭവനത്തിൽ ശശികുമാർ – ഗീതാ ശശികുമാർ ദമ്പതികളുടെ മകൻ വിഷ്ണു ശശികുമാർ (26) ആണ് മരിച്ചത്. കഴിഞ്ഞ 25 ന് പൂങ്കാവ് -ചന്ദനപ്പള്ളി റോഡിൽ അമ്മൂമ്മത്തോടിന് സമീപത്തെ വളവിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യആശുപത്രിയിൽചികിത്സയിലായിരുന്ന വിഷ്ണു ബുധനാഴ്ച രാത്രിയാണ് മരിച്ചത്. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഹോദരൻ : ജിഷ്ണു ശശികുമാർ.…

കോന്നി തലപ്പള്ളിൽ വീട്ടിൽ ഉഷ ഫിലിപ്പ് (70) നിര്യാതയായി

  കോന്നി അട്ടച്ചാക്കൽ തലപ്പള്ളിൽ വീട്ടിൽ ടി. സി ഫിലിപ്പിന്റെ ഭാര്യ, ഉഷ ഫിലിപ്പ് (70) നിര്യാതയായി. ചക്കലാമണ്ണിൽ പരേതനായ ഡോ. സി കെ സാമൂലിന്റെ മകളും, മണ്ണീറ തലപ്പള്ളിൽ കുമണ്ണൂർ പാപ്പിയുടെ മരുമകളും ആണ്. മകൻ : ജേക്കബ് ഫിലിപ്പ് ( ആൽവിൻ ) മരുമകൾ : സന്ധ്യ ജേക്കബ് കൊച്ചുമകൻ : അലൻ ജേക്കബ് ഫിലിപ്പ് സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് അട്ടച്ചാക്കൽ കത്തോലിക്കാ പള്ളിയിൽ…

കെ. വിശ്വംഭരൻ (74) നിര്യാതനായി

  പ്രമാടം : കോൺഗ്രസ് മുൻ പ്രമാടം മണ്ഡലം പ്രസിഡന്റും മുൻ കോന്നി ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന പ്രമാടം കൃഷ്ണനിലയത്തിൽ കെ. വിശ്വംഭരൻ  (74) നിര്യാതനായി. സംസ്കാരം   (3.2.2024)    ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. റേഷൻ ക്ഷേമനിധി  ബോർഡ് അംഗം, കയർ ബോർഡ് ഡയറക്ടർ  ബോർഡ് അംഗം,  കോന്നി അഗ്രികൾച്ചവൽ  റൂറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓണററി സെക്രട്ടറി, ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ആനന്ദവല്ലി. മക്കൾ : കെ. സുരാജ്, വി. സിനിത്ത് ( റേഷൻ വ്യാപാരി), ഗ്രിഷ.കെ. വിശ്വം (നാരങ്ങാനം ഗ്രാമപഞ്ചായത്ത്).  മരുമക്കൾ : സ്മിത, സൗമ്യ,  രാജേഷ്.…

അന്നമ്മ തോമസ്‌ (98)നിര്യാതയായി

  ജേര്‍ണലിസ്റ്റ് ആന്‍ഡ്‌ മീഡിയ അസോസിയേഷന്‍ (ജെ എം എ ) പത്തനംതിട്ട ജില്ലാ അധ്യക്ഷനും എല്‍സ കറി മസാലകളുടെ എം ഡിയുമായ വിടി വർഗീസിന്‍റെ മാതാവും പത്തനംതിട്ട തുമ്പമണ്‍ ചക്കിട്ടടത് വാഴങ്ങാനമുട്ടത്തു വീട്ടില്‍ നിര്യാതനായ വി വൈ തോമസിന്‍റെ ഭാര്യയുമായ അന്നമ്മ തോമസ്‌ (98)നിര്യാതയായി . സംസ്ക്കാരം നടത്തി . മക്കള്‍ : Raju,Babu,Shathamma ,Roy മരുമക്കള്‍ : CiCI,MONI,SHEEBA,John kutty കൊച്ചുമക്കള്‍ : Ajay,Ancy,Junu,Kukky,Geena,Gigi,Geno.Sumy,Reny ജേര്‍ണലിസ്റ്റ് ആന്‍ഡ്‌…

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

  ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. പതിനായിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്. ശബരിമലയില്‍ അനിയന്ത്രിതമായ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. സന്നിധാനത്തെ ദര്‍ശനസമയം ഒന്നോ രണ്ടോ മണിക്കൂര്‍ കൂടി കൂട്ടാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചു. ഇക്കാര്യം ക്ഷേത്രം തന്ത്രിയോട് ആലോചിച്ച് മറുപടി അറിയിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു. നിലവില്‍ ദിവസം 17 മണിക്കൂറാണ് നട തുറന്നിരിക്കുന്നത്. രാവിലെ മലചവിട്ടിയ പലര്‍ക്കും ദര്‍ശനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ചിലഭാഗങ്ങളില്‍…

error: Content is protected !!