Input your search keywords and press Enter.

Local Bulletin

ചെങ്ങറ സമരഭൂമിയിൽ കോന്നി എം എല്‍ എ യും റവന്യു സെക്രട്ടറിയും എത്തി

ചെങ്ങറ സമരഭൂമിയിൽ കെ.യു. ജനീഷ് കുമാർ എം. എൽ. എ, റവന്യു സെക്രട്ടറി രാജമാണിക്യം ഐ. എ. എസ്, പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ. എ. എസ്, എന്നിവർ സന്ദർശനം നടത്തി. ചെങ്ങറ സമരഭൂമിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ജനീഷ് കുമാർ എം. എൽ. എ മുഖ്യമന്ത്രിക്കും, റവന്യു മന്ത്രിക്കും, നല്കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. ഇരുപത് വർഷക്കാലമായി സമരഭൂമിയിൽ താമസിക്കുന്നവർക്ക് സ്ഥിരതാമസ രേഖ, കൂടാതെ സമരഭൂമിയിലെ റോഡുകൾ,…

കോന്നി ആനത്താവളത്തിലെ കുട്ടിയാന ചരിഞ്ഞത് ഹെർപ്പീസ് രോഗം മൂലം

കോന്നി ആനത്താവളത്തിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞത് ഹെർപ്പീസ് രോഗം മൂലം. പാലോട് ഉള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ആണ് ഹെർപ്പീസ് രോഗമാണെന്ന് തെളിഞ്ഞത്. പ്രധാനമായും കുട്ടിയാനകളെ ബാധിക്കുന്ന രോഗമാണ് ഹെർപ്പീസ്. ഇത് പിടിപെട്ടാല്‍ ഏതാനും മണിക്കൂര്‍ കഴിഞ്ഞാല്‍ ചരിയും. മുൻപും കോന്നി ആനത്താവളത്തിൽ ഹെർപ്പീസ് ബാധിച്ച് കുട്ടിയാനകൾ ചരിഞ്ഞിരുന്നു. ഹെർപിസ് എന്നത് ഒരു വൈറൽ അണുബാധയാണ്. ഇത് ചർമ്മത്തിലും, കഫം ചർമ്മത്തിലും കുമിളകൾ…

വാഹനാപകടം :വീട്ടമ്മ മരണപ്പെട്ടു

കോന്നി വകയാർ കോട്ടയം മുക്കിൽ റോഡ് മുറിച്ചു കടക്കുന്നതിന് ഇടയിൽ പിക്കപ്പ് വാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരണപ്പെട്ടു . കോന്നി വകയാര്‍ കൈതക്കര അഭിലാഷ് മന്ദിരത്തില്‍ നൃത്ത അധ്യാപികയായ സുവർണ്ണനാഥ്‌ (നന്ദിനിടീച്ചർ -63) ആണ് മരണപ്പെട്ടത് . ഇന്ന് രാവിലെ വകയാറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ തമിഴ്നാട് വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ…

മൃഗചികിത്സ വീട്ടുമുറ്റത്ത്‌:കോന്നി ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു

മൃഗസംരക്ഷണ വകുപ്പിന്‍റെ മൃഗചികിത്സക്ക് വീട്ടുമുറ്റത്ത്‌ സേവനം എത്തിക്കുന്നതിന് മൊബൈൽ വെറ്റിനറി യൂണിറ്റ് സംവിധാനം കോന്നി ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു. വൈകിട്ട് 4 മണി മുതൽ രാത്രി 12 മണി വരെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. കോന്നി ബ്ലോക്കിന്റെ കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലും മൊബൈൽ വെറ്റിനറി യൂണിറ്റിന്‍റെ സേവനം ലഭിക്കും. ഒരു ഡോക്ടറും (വെറ്റിനറി സർജൻ) ജീവനക്കാരും മരുന്നും ഉള്‍പ്പെടെ ഉള്ള സേവനം ലഭ്യമാണ്. 24 മണിക്കൂറും പ്രവൃത്തിക്കുന്ന ടോൾ…

കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ റാങ്കുകളുടെ നേട്ടം

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്‍റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നി പെരിഞ്ഞൊട്ടക്കലിൽ പ്രവര്‍ത്തിക്കുന്ന സി എഫ് ആർ ഡി യുടെ കോളേജ് ഓഫ് ഇൻഡിജീനീയസ് ഫുഡ് ടെക്നോളജിയിൽ റാങ്ക് നേട്ടം. ഈ കഴിഞ്ഞ നാലാം സെമസ്റ്റർ എം എസ്സ് സി ഫുഡ് ടെക്നോളജി ആൻ്റ് ക്വാളിറ്റി അഷുറൻസ് ബിരുദാനന്തര ബിരുദ പരീക്ഷയിൽ എം ജി യൂണിവേഴ്സിറ്റിയിലെ ആദ്യ അഞ്ച് റാങ്കിൽ രണ്ട് റാങ്കുകൾ നേടി ആണ് കോളേജ് ഉജ്ജ്വല വിജയം നേടിയത്…

കോന്നിയില്‍ വനമഹോത്സവം ആചരിച്ചു: വിത്തൂട്ട് നടത്തി

കേരള വനം വന്യജീവി വകുപ്പ് കോന്നി ദക്ഷിണ കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനും കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി. യോഗം കോളേജിലെ ഭൂമിത്രസേന ക്ലബ്ബും സംയുക്തമായി വനമഹോത്സവം ആചരിച്ചു. വനമഹോത്സവത്തിന്‍റെ ഭാഗമായി മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ‘വിത്തൂട്ട്’ എന്ന പേരിൽ ആദിച്ചൻപാറ, കിളിക്കുളം എന്നീ വനപ്രദേശങ്ങളിൽ സീഡ്ബോൾ നിക്ഷേപവും, വനയാത്രയും സംഘടിപ്പിച്ചു. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സി.കെ.ഷാജി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഭൂമിത്രസേന ക്ലബ്ബ്…

2019 മുതല്‍ കോന്നി ചെങ്കളം ക്വാറിയ്ക്ക് എതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി :അന്വേഷണം പ്രഹസനം

സര്‍ക്കാര്‍ രാഷ്ട്രീയ പിന്തുണയോടെ എല്ലാ നിയമവും ലംഘിച്ചു കൊണ്ട് പ്രവര്‍ത്തിച്ചു വരുന്ന കോന്നി പയ്യനാമണ്ണിലെ ചെങ്കളം ക്വാറി ഇന്‍ഡസ്ട്രീസ് എന്ന വ്യവസായ സ്ഥാപനം ക്രമ വിരുദ്ധമായി ചെയ്യുന്ന കാര്യങ്ങള്‍ അക്കമിട്ടു നിരത്തി ഉള്ള പരാതികള്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് ലഭിച്ചു തുടങ്ങിയത് 2019 മുതല്‍. രാപകല്‍ ഇല്ലാതെ ഇറക്കുമതി ചെയ്ത വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് കരിങ്കല്‍ പൊട്ടിക്കുന്നത് നിലവിലെ നിയമം അനുസരിച്ച് ക്രമവിരുദ്ധമാണെന്ന് ഇരിക്കെ ഈ സ്ഥാപനം എല്ലാ നിയമവും…

കോന്നി മെഡിക്കല്‍ കോളേജിലേക്ക് കോൺഗ്രസ് നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി

സർക്കാർ മെഡിക്കൽ കോളേജുകളിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കും മാര്‍ച്ച് നടത്തി .ഇതിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. യുഡിഎഫ് സർക്കാരാണ് കോന്നിയിൽ ഗവ.മെഡിക്കൽ കോളേജ് അനുവദിച്ചതെന്നും ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ ആനകുത്തി മെഡിക്കൽ കോളേജെന്ന് പറഞ്ഞ് നിയമസഭയിൽ തന്നെ ആക്ഷേപിച്ചെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി…

കാട്ടാനതിരഞ്ഞു വന്നു : ഓടി വീണ് വനം വകുപ്പ് ജീവനക്കാർക്ക് നേരിയ പരുക്ക്

കോന്നി കുമരംപേരൂരില്‍ കാട്ടാന ആക്രമണത്തിൽ 8 വനം വകുപ്പ് ജീവനക്കാർക്ക് നേരിയ പരുക്ക്. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ്  ജീവനക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. കാട്ടാനക്കൂട്ടം നാട്ടിൽ ഇറങ്ങുന്നത് പതിവായതോടെയാണ് വനം വകുപ്പ് ആനയെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നായി 64 ജീവനക്കാരാണ് ദൗത്യത്തിൽ പങ്കെടുത്തത്. ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനകളെ തുരത്തി ഉള്‍ക്കാടുകളിലേക്ക് അയക്കുന്ന പദ്ധതി തുടങ്ങിയിട്ട് ദിവസങ്ങളായി എങ്കിലും വനം വകുപ്പ് കാട്ടിലേക്ക് തുരത്തുന്ന…

കെ.എസ്.ടി.പി അറിഞ്ഞോ : കോന്നി ടൗണ്ണിലും കുഴി: പ്രാണികള്‍ പറക്കുന്നു

പുനലൂര്‍ മൂവാറ്റുപ്പുഴ റോഡു നിര്‍മ്മാണം നടത്തിയ കെ.എസ്.ടി.പിയുടെ റോഡ്‌ നിര്‍മ്മാണത്തില്‍ പരക്കെ അഴിമതിയും പരാതിയും നിറയുമ്പോള്‍ കോന്നി ടൗണ്ണിലും കുഴി രൂപപ്പെട്ടു. ചെറിയ കുഴിയില്‍ നിന്നും പ്രാണികള്‍ പുറത്തേക്ക് വരുന്നു. കുഴിയുടെ ദ്വാരം പുറമേ ചെറുത്‌ ആണ്. അകത്തെ ദ്വാരം വലുതായി എന്ന് സംശയിക്കുന്നു. അഴുക്കു നിറഞ്ഞ ഓടകളിലേക്ക് ദ്വാരം ചെന്നെത്തിയതിനാല്‍ കുഴിക്ക് മുകളിലേക്ക് പ്രാണികളും പുഴുക്കളും വന്നു നിറയുന്നു. ഇന്നാണ് പ്രാണികളെ കുഴിക്ക് മുകളില്‍ കണ്ടത്. ഇതേ തുടര്‍ന്ന്…

error: Content is protected !!