Input your search keywords and press Enter.

Sports

ലോകകപ്പ് ക്രിക്കറ്റ് : ഓസ്ട്രേലിയക്ക് ആറാം കിരീടം

ഇന്ത്യക്കെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയ ആറാമതും കിരീടം ചൂടി . ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 240 റൺസെടുത്ത് ഇന്ത്യ ഓൾ ഔട്ടായി. 66 റൺസ് നേടിയ കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.ഹെഡ് 137 റണ്‍സെടുത്തപ്പോള്‍ ലബൂഷെയ്ന്‍ 58 റണ്‍സ് നേടി പുറത്താവാതെ…

ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഭാരതം ഫൈനലിൽ

  ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഭാരതം ഫൈനലിൽ. ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഭാരതം രാജകീയമായി ഫൈനലിന്  തയാറെടുക്കുന്നത് . ശക്തരുടെ മത്സരത്തിൽ ഇരുടീമുകളും വിജയത്തിനായി വിട്ടുകൊടുക്കാതെ പോരാടിയെങ്കിലും ഭാരത ബൗളർമാർ ന്യൂസിലാന്റ് ബാറ്റർമാരെ പിടിച്ചുകെട്ടുകയായിരുന്നു. മുഹമ്മദ് ഷമിയാണ് കളിയിലെ താരം. 398 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാന്റ് ഒരു ഘട്ടത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 220 എന്ന ശക്തമായ നിലയിലായിരുന്നു. 7 വിക്കറ്റ് നേടിയ ഷമിയാണ് ഭാരതത്തിനു…

ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി ലയണൽ മെസ്സി

  എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് നേട്ടം. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്. ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ കി​രീ​ട​ത്തി​ലെ​ത്തി​ച്ച​തും ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും നേ​ട്ട​മാ​യി. 2009, 2010, 2011, 2012, 2015, 2019, 2021 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് മെ​സി ബാലൺ ദ് ഓർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്. അഞ്ച് ബാലൺ…

ഫുട്ബോള്‍ ഇതിഹാസം സർ ബോബി ചാള്‍ട്ടൺ (86) അന്തരിച്ചു

  ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസവും ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമായ ബോബി ചാള്‍ട്ടൺ (86) അന്തരിച്ചു. 1966ൽ ലോകകിരീടം നേടിയ ഇംഗ്ലണ്ട് ടീമിലെ പ്രധാന താരമായിരുന്നു ചാള്‍ട്ടന്‍. 2020ൽ അദ്ദേഹത്തിന് മറവിരോഗം സ്ഥിരീകരിച്ചിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിനായി 106 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 49 രാജ്യാന്തര ഗോളുകൾ അടിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 17 വർഷം നീണ്ട കരിയറിൽ 758 മത്സരങ്ങൾ കളിച്ചു. ടീമിനൊപ്പം മൂന്ന് ലീഗ്…

5 കായിക ഇനങ്ങള്‍ കൂടി ഒളിമ്പിക്‌സിന്‍റെ ഭാഗമാകും

  2028-ല്‍ നടക്കുന്ന ലോസ് ആഞ്ജലിസ് ഒളിമ്പിക്സില്‍ ക്രിക്കറ്റടക്കം പുതിയ അഞ്ച് കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗീകാരം നല്‍കി . മുബൈയില്‍ നടന്ന ഐഒസി യോഗത്തില്‍ വോട്ടെടുപ്പിന് ശേഷമാണ് തീരുമാനം ഉണ്ടായത് . ക്രിക്കറ്റിനൊപ്പം ഫ്‌ളാഗ് ഫുട്‌ബോള്‍,ബേസ്‌ബോള്‍-സോഫ്റ്റ്‌ബോള്‍, സ്‌ക്വാഷ്, ലാക്രോസ് എന്നീ ഇനങ്ങള്‍ക്കാണ് ഐഒസി അംഗീകാരം നല്‍കിയത്.ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റായ ടി20 ആണ് ഗെയിംസിന്റെ ഭാഗമാകുക. പുരുഷ – വനിതാ വിഭാഗത്തില്‍ മത്സരം നടക്കും.…

പാകിസ്താനുമേല്‍ ഇന്ത്യയ്ക്ക് ആധികാരിക ജയം

  ലോകകപ്പില്‍ ഒരിക്കല്‍ കൂടി പാകിസ്താനുമേല്‍ ഇന്ത്യയ്ക്ക് ആധികാരിക ജയം. ശനിയാഴ്ച നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം.പാകിസ്താന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യത്തിലേക്കെത്താന്‍ ഇന്ത്യയ്ക്ക് വേണ്ടിവന്നത് വെറും 30.3 ഓവറുകള്‍ മാത്രം. ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇന്ത്യ, പാകിസ്താനെതിരേ നേടുന്ന തുടര്‍ച്ചയായ എട്ടാം ജയമാണിത്. പാകിസ്താനോട് ഏകദിന ലോകകപ്പില്‍ തോറ്റിട്ടില്ലെന്ന റെക്കോഡും ഇന്ത്യ നിലനിര്‍ത്തി…

സംസ്ഥാന സ്‌കൂൾ കായികോത്സവം; ലോഗോ ക്ഷണിക്കുന്നു

  ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ, കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന 25-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്യാഷ് അവാർഡ് നൽകും. ലോഗോ തയ്യാറാക്കുന്നത്തിനുള്ള മാനദണ്ഡങ്ങൾ: സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌ മത്സര ഇനങ്ങളുടെ പ്രതീകങ്ങൾ ലോഗോയിൽ ഉൾപ്പെടുത്തേണ്ടതാണ്, കായികോത്സവം നടക്കുന്ന ജില്ലയുടെ പ്രതീകം അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്താവുന്നതാണ്, കായികോത്സവത്തിന്റെ തീയതികളുടെ രേഖപ്പെടുത്തൽ ലോഗോയിൽ…

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം

  ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ശ്രീലങ്കയെ തകർത്ത് സ്വർണം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ.ഇന്ത്യ ഉയർത്തിയ 117 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുക്കാനേ സാധിച്ചുള്ളൂ. 19 റൺസിന് ഇന്ത്യ വിജയിച്ചു ഇന്ത്യക്കായി 4 ഓവറിൽ വെറും 6 റൺസ് വിട്ടുനൽകി ടിറ്റസ് സാധു 3 വിക്കറ്റ് വീഴ്ത്തി. 25 റൺസ് നേടിയ ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. യുവ പേസർ ടിറ്റസ് സാധുവിൻ്റെ…

19-ാം ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ തുടക്കം

  19-ാം ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ തുടക്കം.ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നും പതാകയേന്തി.ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സാന്നിധ്യത്തില്‍ ബിഗ് ലോട്ടസ് എന്ന ഒളിമ്പിക് സ്‌പോര്‍ട്‌സ് സെന്റര്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. ഒക്ടോബര്‍ എട്ടുവരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 45 രാജ്യങ്ങളില്‍ നിന്നായി 12000-ത്തോളം കായികതാരങ്ങള്‍ മാറ്റുരയ്ക്കും.39 ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കുന്നുണ്ട്.655 അംഗങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്.2018 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ…

കേരള സീനിയർ വനിതാ ഫുട്ബോൾ ടീം യാത്ര തിരിച്ചു

  കേരള സീനിയർ വനിതാ ഫുട്ബോൾ ടീം 27-ാമത് ഉത്തരാഖണ്ഡിൽ നടക്കാനിരിക്കുന്ന സീനിയർ വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായി യാത്ര തിരിച്ചു. തിരുവനന്തപുരം, കാര്യവട്ടം സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷ൯ (സായി – എല്‍.എന്‍.സി.പി.ഇ) 2023 മാർച്ച് 3 മുതൽ 22 വരേ സംഘടിപ്പിച്ച വിദഗ്ധ ഫുട്ബോൾ പരിശീലന ക്യാമ്പ് കേരള സീനിയർ വനിതാ ഫുട്ബോൾ ടീം വിജയകരമായി പൂർത്തിയാക്കി. ഉത്തരാഖണ്ഡിലെ…