Input your search keywords and press Enter.

Directory

സിവിൽ സർവീസ് അക്കാഡമി:അവധിക്കാല ക്ലാസുകൾ:അപേക്ഷകൾ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) എന്നീ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.       ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസ്സുകൾ 2025 ഏപ്രിൽ 21 ന് ആരംഭിക്കും. അപേക്ഷകൾ https://kscsa.org എന്ന വെബ്സൈറ്റിൽ 2025 മാർച്ച് 7 മുതൽ…

ആരോഗ്യ വകുപ്പ് ഒളിച്ചു കളിക്കുന്നു . ഈ രോഗം ഉണ്ടോ എന്ന് പറയാന്‍ കഴിയുന്നവര്‍ ഇല്ല

കലഞ്ഞൂര്‍ പോത്ത് പാറയിലെ ക്രഷര്‍ യൂണിറ്റില്‍ പണിയെടുക്കുന്ന അഞ്ചു പേരില്‍ മന്ത് രോഗം ഉണ്ട് എന്ന് കൂടല്‍ ആരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തി . മന്ത് രോഗം എങ്ങനെ വന്നു എന്ന് പറയുന്നില്ല .ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസോ ,ജില്ലാ മെഡിക്കല്‍ ഓഫീസോ ഇക്കാര്യം സ്ഥിരീകരിച്ചില്ല .ആരോഗ്യ വകുപ്പ് ഒളിച്ചു കളിക്കുന്നു . ഈ രോഗം ഉണ്ടോ എന്ന് പറയാന്‍ കഴിയുന്നവര്‍ ഇല്ല . എന്നാല്‍ കൂടല്‍ ആരോഗ്യ…

കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാര്‍ഷികം

ആകാശവാണി തിരുവനന്തപുരം പ്രക്ഷേപണത്തിന്‍റെ 75-ാം വാര്‍ഷികവും കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷന്‍റെ വാര്‍ഷികവും പ്രതിമാസ പ്രഭാഷണ പരമ്പരയും നാടന്‍ പാട്ടും മെയ് 30 വ്യാഴാഴ്ച വൈകിട്ട് 4 മണി മുതല്‍ കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ചു നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. ആകാശവാണി തിരുവനന്തപുരം നിലയം അസിസ്റ്റന്റ്‌ ഡയറക്ടര്‍ ശ്രീകുമാര്‍ മുഖത്തല ഉദ്ഘാടനം ചെയ്യും. കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസി: സലില്‍ വയലാത്തല അധ്യക്ഷത വഹിക്കും. രാജേന്ദ്രനാഥ്‌…

കൈലാസ്- മാനസരോവര്‍ ദര്‍ശന്‍ വിമാന സര്‍വീസ് ആരംഭിച്ചു

  കൈലാസ്- മാനസരോവര്‍ ദര്‍ശന്‍ വിമാന സര്‍വീസ് ആരംഭിച്ചു. കൈലാസ പര്‍വതത്തിന് മുകളിലൂടെയുള്ള വിമാന സര്‍വീസിലെ ആദ്യ വിമാനം പറന്നുയര്‍ന്നു.നേപാള്‍ഗുഞ്ചില്‍ നിന്നാണ് 38 ഇന്ത്യക്കാരുമായി വിമാനം കൈലാസത്തെ വലം വെച്ചത് . കൈലാസ പര്‍വതത്തിന്‍റെയും മാനസരോവര്‍ തടാകത്തിന്‍റെയും ഏറ്റവും അടുത്തുനിന്നുള്ള ദൃശ്യങ്ങള്‍ കാണാനാവും എന്നതാണ് കൈലാസ്- മാനസരോവര്‍ ദര്‍ശന്‍ വിമാന സര്‍വീസ് . 27,000 അടി ഉയരത്തില്‍ നിന്ന് കൈലാസത്തിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ക്ക് കാണാനാവും.…

പമ്പ വിഷന്‍ ഡോട്ട് കോമിലേക്ക് വാര്‍ത്തകള്‍ /പരസ്യം നല്‍കാം

പമ്പ വിഷന്‍ ഡോട്ട് കോമിലേക്ക് വാര്‍ത്തകള്‍ /പരസ്യം നല്‍കാം ആധ്യാത്മിക സംഗമ തീരമായ പത്തനംതിട്ട ജില്ലയില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച “പമ്പ വിഷന്‍ “ഡോട്ട് കോമിലേക്ക് വാര്‍ത്തകള്‍ / പരസ്യങ്ങള്‍  എന്നിവ അയക്കുക . വാര്‍ത്തകള്‍ ,പരസ്യം എന്നിവ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കുകയും  വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ  വിപുലമായ പ്രചാരണം നടത്തുകയും ചെയ്യും .    താല്‍പര്യം ഉള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെടാം    email : visionpamba@gmail.com…

വാര്‍ത്തകളുടെ ലോകത്തേയ്ക്ക് പമ്പ വിഷന്‍ ഡോട്ട് കോം : പ്രകാശന കര്‍മ്മം നടന്നു

പമ്പ വിഷന്‍ ഡോട്ട് കോം ന്യൂസ്‌ ബ്യൂറോ : പത്തനംതിട്ട ജില്ലയില്‍ നിന്നും സമഗ്ര വാര്‍ത്താ വിശകലനവുമായി പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു .   പമ്പ വിഷന്‍ ചെയര്‍മാന്‍ ബാബു വെമ്മേലി ഭദ്ര ദീപം തെളിയിച്ചു . മാനേജിംഗ് ഡയറക്ടര്‍ ബെന്‍ ബാബു വെമ്മേലി , ചീഫ് ന്യൂസ്‌ എഡിറ്റര്‍ ജയന്‍ കോന്നി എന്നിവര്‍ സംസാരിച്ചു .വാര്‍ത്തകള്‍ , പ്രവാസി വിഷയങ്ങള്‍…

മത മൈത്രീ സന്ദേശത്തോടെ പമ്പ വിഷന്‍ ഡോട്ട് കോം പ്രവര്‍ത്തനം ആരംഭിച്ചു

  പമ്പ വിഷന്‍ ഡോട്ട് കോം ന്യൂസ്‌ ഡസ്ക് : സത്യത്തിന്‍റെ സന്ദേശവും ,സാഹോദര്യത്തിന്‍റെ ഒത്തു ചേരലുമായി വാര്‍ത്തകളുടെ ലോകത്തേയ്ക്ക് സമഭാവനയുടെ മത മൈത്രീ സന്ദേശം മാനവര്‍ക്ക് പകര്‍ന്നു നല്‍കി പത്തനംതിട്ട ജില്ലയില്‍ നിന്നും പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു . സാമൂഹിക, സാമുദായിക, രാഷ്ട്രീയ, വർഗ്ഗ വിവേചനങ്ങൾക്ക് അതീതമായി പ്രവർത്തിപ്പാൻ പൊതുജന സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സർവ്വേശ്വരനിൽ വിശ്വാസമർപ്പിച്ചും, ആ വിശ്വാസതീരത്തുനിന്നും പമ്പയുടെ…

പമ്പ വിഷന്‍ ഡോട്ട് കോമിന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ആശംസകള്‍ നേര്‍ന്നു

  പമ്പ വിഷന്‍ ഡോട്ട് കോം ന്യൂസ്‌ ഡസ്ക് : പത്തനംതിട്ട ജില്ലയില്‍ നിന്നും ഇന്ന് മുതല്‍ തുടക്കം കുറിയ്ക്കുന്ന പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ആശംസകള്‍ നേര്‍ന്നു . നന്മകളില്‍ അധിഷ്ടിതമായ വാര്‍ത്ത വിതരണത്തിലൂടെ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഉദ്ദേശിച്ചു കൊണ്ട് സത്യം ,സന്ദേശം , സാഹോദര്യം എന്നീ ആപ്ത വാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു പത്തനംതിട്ട…

പമ്പ വിഷന്‍ ഡോട്ട് കോമിന് പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആശംസകള്‍ നേര്‍ന്നു

  പമ്പ വിഷന്‍ ഡോട്ട് കോം ന്യൂസ്‌ ഡസ്ക് : പത്തനംതിട്ട ജില്ലയില്‍ നിന്നും ഇന്ന് മുതല്‍ തുടക്കം കുറിയ്ക്കുന്ന പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന് പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആശംസകള്‍ നേര്‍ന്നു . സത്യസന്ധമായ വാര്‍ത്തകളിലൂടെ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ പമ്പാ വിഷന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ സംരംഭത്തിന് എല്ലാ വിജയങ്ങളും നേരുന്നതായി മന്ത്രി സന്ദേശത്തില്‍ പറഞ്ഞു  …

ഇന്ന് മുതല്‍ തുടക്കം കുറിച്ച പമ്പ വിഷന്‍ ന്യൂസിന് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു

  പമ്പ വിഷന്‍ ഡോട്ട് കോം ന്യൂസ്‌ ഡസ്ക് : പത്തനംതിട്ട ജില്ലയില്‍ നിന്നും ഇന്ന് മുതല്‍ തുടക്കം കുറിച്ച  പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നു . മാധ്യമ ധര്‍മ്മത്തിന്‍റെ അന്ത: സത്ത ഉയര്‍ത്തി പിടിച്ചു കൊണ്ട് മുന്നോട്ടു പോകുവാന്‍ പമ്പാ വിഷന് സാധിക്കട്ടെ എന്നും മുഖ്യമന്തി ആശംസിച്ചു .…

error: Content is protected !!