അമേരിക്ക തേടുന്ന കൊടുംകുറ്റവാളികളുടെ പട്ടികയില്‍ ഉള്ള പ്രതിയെ ഇന്ത്യയിൽ നിന്നും പിടികൂടി. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തേടുന്ന പത്ത് കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുന്ന സിൻഡി റോഡ്രിഗസ് സിങ്ങിനെയാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്താല്‍ അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ ടെക്സസിലെ വീട്ടിൽവച്ച് ആറ് വയസ്സുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ് ആണ് സിൻഡിക്കെതിരെ ഉള്ളത്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന നോയൽ റോഡ്രിഗസ് അൽവാരസിനെയാണ് സിൻഡി…