Input your search keywords and press Enter.

Job

പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവ് :അവസാന തീയതി ജൂലൈ 31 വരെ

  വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് മുമ്പാകെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെ നീട്ടി. വിശദാംശങ്ങൾക്ക്:kpesrb.kerala.gov.in…

തിരുവല്ല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 46 ഒഴിവിലേക്ക് അഭിമുഖം :ജൂലൈ 12 ന്

തിരുവല്ല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 46 ഒഴിവിലേക്ക് അഭിമുഖം :ജൂലൈ 12 ന് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 12 ന് രാവിലെ 9.30ന് തിരുവല്ല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. 46 ഒഴിവിലേക്കാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു, ഡിഗ്രി, ബി.ടെക്/ബി.എസ്.സി/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എംബി,എ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് മെയിന്റനന്‍സ്. നിശ്ചിത…

മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവൽദാർ 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

  മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവൽദാർ തസ്‌തികകളിലെ ഒഴിവുകളിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഹവിൽദാർ (CBIC, CBN) തസ്തികയിൽ 3439 ഒഴിവുണ്ട്. മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് തസ്തികയിൽ 4887 ഒഴിവുണ്ട്. അപേക്ഷകൾ https://ssc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമാണ് സ്വീകരിക്കുക. 2024 ജൂലായ് 31ന് രാത്രി പതിനൊന്നു മണി വരെ അപേ‍ക്ഷകൾ സമ‍ർപ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവ‍ർ, അംഗപരിമിത‍ർ, വിമുക്തഭടന്മാ‍ർ…

ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രം : ലാബ് ടെക്നിഷ്യന്‍ നിയമനം

  പത്തനംതിട്ട ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നിഷ്യന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ഗവ. അംഗീകൃത ബിഎസ്സി എംഎല്‍റ്റി /ഡിഎംഎല്‍റ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ് ട്രേഷന്‍. യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ 26 ന് വൈകുന്നേരം മൂന്നിന് മുമ്പ് ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. പ്രായപരിധി 40 വയസ്. ഫോണ്‍ : 04735 256577.…

കോന്നി തൊഴില്‍മേള: ആയിരത്തിലധികം ഒഴിവുകളിലേക്ക് അഭിമുഖം നടന്നു

കുടുംബശ്രീ ജില്ലാ മിഷന്‍ ഡി.ഡി.യു.ജി.കെ.വൈ, കേരള നോളജ് ഇക്കോണമി മിഷന്‍, വിജ്ഞാന പത്തനംതിട്ട എന്നിവര്‍ ചേര്‍ന്ന് കോന്നി എം.എം.എന്‍.എസ്.എസ് കോളജുമായി സഹകരിച്ചു നടത്തിയ തൊഴില്‍ മേളയില്‍ മുന്നൂറോളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. 25 കമ്പനികളിലായി നിലവിലുള്ള ആയിരത്തിലധികം ഒഴിവുകളിലേയ്ക്കാണ് അഭിമുഖം നടത്തിയത്. പത്താം ക്ലാസ് മുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കുവരെയുള്ള തൊഴില്‍ അവസരങ്ങളാണ് മേളയില്‍ ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.…

തൊഴില്‍ അവസരങ്ങള്‍ ( 06/07/2024 )

ഇന്റർവ്യൂ ജൂലൈ 16ന് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ റിസർച്ച് അസിസ്റ്റന്റ്, ജൂനിയർ ഹെൽത്ത് എക്കണോമിസ്റ്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ 2024 ജൂലൈ 16ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് www.sctimst.ac.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വാക്ക് ഇൻ ഇന്റർവ്യൂ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന…

ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ് (നിയമനം തിരുവല്ല, അടൂര്‍ ആര്‍ഡിഒ ഓഫീസുകളില്‍)

ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ് (നിയമനം തിരുവല്ല, അടൂര്‍ ആര്‍ഡിഒ ഓഫീസുകളില്‍) സാമൂഹ്യനീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള റവന്യൂ ഡിവിഷന്‍ ഓഫീസുകളില്‍ നാഷനല്‍ ട്രസ്റ്റ് ആക്ട് 1999 സംബന്ധിച്ചുള്ള ജില്ലാതല ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടേയും സംസ്ഥാനത്ത് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനായി വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്സണ്‍ വര്‍ക്ക് ചെയ്യുന്നതിന് ജീവനക്കാരെ ആവശ്യമുണ്ട്. തസ്തിക: ടെക്നിക്കല്‍ അസിസ്റ്റന്റ്. ഒഴിവ്: രണ്ട് (നിയമനം തിരുവല്ല, അടൂര്‍…

പത്തനംതിട്ട ജില്ല : പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 04/07/2024 )

ക്വിസ്, ചിത്രരചനാ മത്സരങ്ങള്‍ 13 ന് 29-ാമത് പി.എന്‍. പണിക്കര്‍ ദേശീയ വായനാമഹോത്സവത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും യുപി വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരവും ജൂലൈ 13 ന് രാവിലെ 10 ന് പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലയിലെ എല്ലാ ഗവ/ എയ്ഡഡ്/ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ജൂലൈ 12 ന് മുന്‍പായി മത്സരങ്ങള്‍ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയിക്കുന്ന…

കോന്നിയില്‍ ജൂലൈ ആറിന് തൊഴില്‍ മേള: ആയിരത്തിലധികം ഒഴിവുകള്‍

കോന്നിയില്‍ ജൂലൈ ആറിന് തൊഴില്‍ മേള: ആയിരത്തിലധികം ഒഴിവുകള്‍ പത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷന്‍, ഡി.ഡി.യു.ജി.കെ. വൈ, കേരള നോളജ് ഇക്കണോമി മിഷന്‍, വിജ്ഞാന പത്തനംതിട്ട എന്നിവര്‍ ചേര്‍ന്ന് കോന്നി മന്നം മെമ്മോറിയല്‍ കോളജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജൂലൈ ആറിന് രാവിലെ ഒന്‍പത് മുതലാണ് മേള ആരംഭിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി സ്ഥാപനങ്ങളിലായി ആയിരത്തിലധികം ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് . 9745591965 , 7025710105…

നിരവധി തൊഴില്‍ അവസരം : കോന്നിയില്‍ റിക്രൂട്ട്മെന്റ് ഡ്രൈവ് ( ജൂലൈ :6 )

  കേരളാ നോളഡ്ജ് ഇക്കോണമി മിഷൻ കോന്നിയിൽ വച്ച് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.ജൂലൈ ആറ് (ശനിയാഴ്ച) മന്നം മെമ്മോറിയൽ എൻ എസ് എസ് കോളേജിലാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് . വിജ്ഞാന പത്തനംതിട്ട , കുടുംബശ്രീ , ഡി ഡി യു ജി കെ വൈ , സി ഐ ഐ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. രാവിലെ ഒൻപതു മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും . വ്യത്യസ്തമായ തൊഴിലുകളിലേക്ക് ആണ്…

error: Content is protected !!