ശബരിമലയില്‍ വൈകിട്ട് മൂന്നരമുതല്‍ അഞ്ചര വരെ ശക്തമായ മഴ പെയ്തു . പക്ഷെ മഴയിലും ആറാടി ഭക്ത ജനം ശരണം വിളികളോടെ മലകയറി അയ്യപ്പ സ്വരൂപനെ കണ്ടു തൊഴുതു . ഏതാനും ദിവസമായി വലിയ രീതിയില്‍ ഭക്ത ജനം മലകയറി അയ്യപ്പനെ ദര്‍ശിക്കുന്നു . മണിക്കൂറുകള്‍ നീണ്ട തിരക്കിലും അയ്യപ്പ നാമം ഉരുവിട്ടുകൊണ്ട് ആണ് ഭക്ത ജനം . പമ്പ മുതല്‍ സന്നിധാനം വരെ ശരണം വിളികള്‍ മുഴങ്ങുന്നു…
