Input your search keywords and press Enter.

State Bulletin

ശബരിമല കീഴ് ശാന്തിയുടെ സഹായി രാംകുമാര്‍ (42)ഹൃദയസ്തംഭനമൂലം മരിച്ചു

  ശബരിമല കീഴ് ശാന്തിയുടെസഹായി രാംകുമാര്‍ (42) ഹൃദയസ്തംഭനമൂലം മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശിയാണ് രാംകുമാര്‍.കീഴ് ശാന്തി നാരായണന്‍ നമ്പൂതിരിയുടെ സഹായിയായിരുന്നു രാംകുമാര്‍. വ്യാഴാഴ്ച പുലര്‍ച്ചെ വിശ്രമ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സന്നിധാനം ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. പുലര്‍ച്ചെ 2.30ന് സന്നിധാനം ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചു. പരേതനായ ജയറാം- രമീല ദമ്പതികളുടെ മകനാണ് രാംകുമാര്‍. ഭാര്യ: മഹേശ്വരി മക്കള്‍: അയ്യപ്പന്‍, യോഗീശ്വരി.…

മഴ : വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 08-12-2023 : തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം 09-12-2023 : എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ…

പിജി ഡോക്ടറുടെ ആത്മഹത്യ: റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

  തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍…

അച്ചൻകോവിൽ ക്ഷേത്രത്തിലെ മഹോത്സവം ഡിസംബര്‍ 17 മുതല്‍ 26 വരെ

  അച്ചൻകോവിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഡിസംബര്‍ 17 മുതല്‍ 26 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . ഡിസംബര്‍ 16 ന് തിരുവാഭരണ ഘോഷയാത്ര അതി ഗംഭീരമായും ഭക്തിസാന്ദ്രമായും വിപുലപ്പെടുത്തുവാൻ തമിഴ് നാടിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നതായുംപ്രസിഡന്റ ബിജുലാൽ പാലസും സെക്രട്ടറി പ്രശാന്ത് എന്നിവർ അറിയിച്ചു. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളായ പുളിയറ, ചെങ്കോട്ട, ബോഡർ, ഇലഞ്ചി, തെങ്കാശി, പമ്പിളി, കോട്ടത്തട്ട്, മേക്കര, എന്നിവടങ്ങളിലെ സ്വീകരണത്തിനു…

ഡൈനമിക് ക്യൂ’ റെഡി: ഇനി മലകയറാം തളര്‍ച്ചയില്ലാതെ അപകടമില്ലാതെ

  സന്നിധാനത്തേക്ക് തുടര്‍ച്ചയായി ഒഴുകിയെത്തുന്ന ഭക്തരുടെ തിരക്കൊഴിവാക്കി അയ്യനെ കാണാനുള്ള യാത്ര സുഗമവും അപകട രഹിതവുമാക്കാന്‍ ഡൈനമിക് ക്യൂ സിസ്റ്റം പൂര്‍ണ്ണ സജ്ജം. ആറ് ക്യു കോംപ്ലക്സു കളിലയി ഒരുക്കിയ ഡൈനമിക് ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ദീര്‍ഘ നേരം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതിനാലുള്ള പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഡൈനമിക് ക്യൂ വഴി പരിഹരിക്കപ്പെടുമെന്ന് പി.എസ് പ്രശാന്ത് പറഞ്ഞു. ഒരു കോംപ്ലക്സില്‍ മൂന്ന്…

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി സന്നിധാനം സന്ദര്‍ശിച്ചു

  സമിതി അദ്ധ്യക്ഷന്‍ കെ പി മോഹനന്‍ എം എല്‍ എ ,അംഗങ്ങളായ ജോബ് മൈക്കിള്‍ എം എല്‍ എ, കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ എന്നിവരാണ് സന്നിധാനം സന്ദര്‍ശിച്ച സമിതിയിലുണ്ടായിരുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സൗകര്യങ്ങള്‍ തൃപ്തികരം: നിയമസഭാ സമിതി ശബരിമലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സൗകര്യങ്ങള്‍ തൃപ്തികരമാണെന്ന് മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി വിലയിരുത്തി. കൂടുതല്‍ പ്രകൃതി സൗഹാര്‍ദമായ ഇരിപ്പടങ്ങള്‍ ഒരുക്കി…

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 06/12/2023)

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 06/12/2023) പ്രാദേശികഅവധി മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരവേലി വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 12 ന് നടക്കുന്നതിനാല്‍ ഈ വാര്‍ഡിന്റെ പരിധിക്കുള്ളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബര്‍ 12 നു പ്രാദേശിക അവധി നല്‍കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എ. ഷിബു ഉത്തരവായി. സമ്പൂര്‍ണമദ്യനിരോധനം മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരവേലി വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 12 ന് നടക്കുന്നതിനാല്‍ ഈ…

കേരള ഡെമോക്രാറ്റിക് പാർട്ടി (കെഡിപി) : പത്തനംതിട്ട കൺവെൻഷൻ ഈ മാസം 20ന്

  കേരള ഡെമോക്രാറ്റിക് പാർട്ടി (കെഡിപി) പത്തനംതിട്ട ജില്ലാ പ്രവർത്തക കൺവെൻഷൻ ഈ മാസം 20ന് പത്തനംതിട്ടയിൽ വച്ച് നടത്തുന്നതിന്‍റെ ഭാഗമായി ആലോചനായോഗം, ജില്ലാ പ്രസിഡണ്ട് ബാബു വെമ്മേലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, പബ്ലിസിറ്റി, റിസപ്ഷൻ, ട്രാൻസ്പോർട്ട്, ഫുഡ്, ഫിനാൻസ് തുടങ്ങിയ സബ് കമ്മിറ്റികൾ രൂപീകൃതമായി. ആഘോഷങ്ങളും ആർഭാടങ്ങളും മതിയാക്കി പൊതുജന ആവശ്യങ്ങൾക്ക് പ്രാതിനിത്യം നൽകി ഇടതു സർക്കാർ ഭരണം സുതാര്യമാക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.നവ കേരളാ സദസ്സ്, നുണ…

ശബരിമല തീർത്ഥാടനം : പോലീസ് ഹെൽപ്‌ലൈൻ നമ്പർ സ്റ്റിക്കർ പതിച്ചുതുടങ്ങി

  പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് വിവിധ  ആവശ്യങ്ങൾക്കും,സംശയനിവാരണത്തിനും ഏത് ഭാഷയിലും ലഭ്യമാകുന്ന പോലീസ് ഹെൽപ്‌ലൈൻ നമ്പരായ 14432  ആലേഖനം ചെയ്ത സ്റ്റിക്കർ പതിച്ചുതുടങ്ങി. കെ എസ് ആർ  ടി സി സ്റ്റാന്റുകൾ , റെയിൽവേസ്റ്റേഷനുകൾ എന്നിവടങ്ങളിൽ  ഹെൽപ്‌ലൈൻ സംബന്ധിച്ച് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് സ്റ്റിക്കർ പതിച്ചത്. ഇന്നുരാവിലെ പത്തനംതിട്ട കെ എസ് ആർ ടി സി സ്റ്റാൻഡിൽ ബസിൽ പതിച്ചുകൊണ്ട്  ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി…

ശബരിമല തീർത്ഥാടനം : റിസ്റ്റ് ബാൻഡുകൾ ഫെഡറൽ ബാങ്ക് ജില്ലാ പോലീസിന് കൈമാറി

  പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിനെത്തുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ റിസ്റ്റ് ബാൻഡുകൾ ഫെഡറൽ ബാങ്ക്  പോലീസിന് കൈമാറി. ഇന്ന് രാവിലെ ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിൽ ജില്ലാ പോലീസ് മേധാവി വി അജിത്തിന്, ഫെഡറൽ ബാങ്ക് പത്തനംതിട്ട റീജിയണൽ മേധാവി ആർ ഗോപകുമാറാണ് ഇവ കൈമാറിയത്. കേരള പോലീസ് എന്ന് ആലേഖനം ചെയ്ത 2 ലക്ഷം റിസ്റ്റ് ബാന്റുകളാണ് വിതരണത്തിനായി ജില്ലാ പോലീസിന് ബാങ്ക് ലഭ്യമാക്കിയത്. രക്ഷാകർത്താക്കളുടെയോ ബന്ധുക്കളുടെയോ…