Input your search keywords and press Enter.

കേരളത്തിന്‍റെ വനമേഖല 33 % നും 75 % നും ഇടയിൽ മാത്രം

രാജ്യത്തിന്റെ വന-വൃക്ഷ സമ്പത്ത് വിലയിരുത്തുന്നതിനു വേണ്ടി  ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ (എഫ്‌എസ്‌ഐ) തയ്യാറാക്കിയ ‘ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് 2021’  കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ഇന്ന് പ്രകാശനം ചെയ്തു. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 24.62 ശതമാനം വരുന്ന 80.9 ദശലക്ഷം ഹെക്ടറാണ് രാജ്യത്തിന്റെ മൊത്തം വനവും മരങ്ങളുമെന്ന്  സർവേ ഫലങ്ങൾ പങ്കു വച്ചുകൊണ്ടു മന്ത്രി പറഞ്ഞു. 2019 ലെ വിലയിരുത്തലുമായി താരതമ്യപ്പെടുത്തുമ്പോൾ, രാജ്യത്തിന്റെ മൊത്തം വനത്തിലും മരങ്ങളിലും 2,261 ചതുരശ്ര കിലോമീറ്റർ വർദ്ധനയുണ്ട്.
17 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ  വനമേഖലയുടെ കാര്യത്തിൽ  ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 33 ശതമാനത്തിനും  മുകളിലാണ്.ഇതിൽ, കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിലും  /കേന്ദ്ര ഭരണ പ്രദേശങ്ങളിലും  33 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ് വനമേഖലയുള്ളത്.

വനമേഖല, മരങ്ങൾ, കണ്ടൽ കാടുകൾ , ഇന്ത്യൻ  വനങ്ങളിലെ കാർബൺ സ്റ്റോക്ക്, കാട്ടുതീ നിരീക്ഷണം, കടുവ സംരക്ഷണ മേഖലകളിലെ വനമേഖല, എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ISFR-2021 നൽകുന്നു.വനവിസ്തൃതിയിൽ വർധന കാണിക്കുന്ന ആദ്യ മൂന്ന് സംസ്ഥാനങ്ങൾ ആന്ധ്രാപ്രദേശും  തെലങ്കാനയും ഒഡീഷയുമാണ്. പ്രാദേശിക  അടിസ്ഥാനത്തിൽ മധ്യപ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വനമുള്ളത്. റിപ്പോർട്ടിന്റെ പൂർണ രൂപം  ഇനിപ്പറയുന്ന URL-ൽ ലഭ്യമാണ്: https://fsi.nic.in/forest-report-2021-details

error: Content is protected !!