Input your search keywords and press Enter.

കുരുമുളകു കഞ്ഞി : കേരളത്തിലെ ​ഗോത്രവർ​ഗ പാചകങ്ങളിലെ പെരുമ

 

കേരളത്തിന്റെ സുഗന്ധവ്യഞ്ജനപ്പെരുമ പോലെ പുകൾപെറ്റതാണ് ഇവിടുത്തെ രുചിവൈവിദ്ധ്യവും. സസ്യാഹാരികളെയും അല്ലാത്തവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന കേരളീയ ഭക്ഷണത്തിന്റെ വൈവിദ്ധ്യലോകത്തെ ഒന്നു പരിചയപ്പെടാം.

കേരളത്തിലെ ഗോത്ര വിഭവങ്ങൾക്ക് സഞ്ചാരികളുടെ ഇടയിൽ പ്രിയമേറെയാണ്. അപൂര്‍വ്വങ്ങളായ ചേരുവകളും, ലളിതമായ പാചകരീതിയും ഉള്‍പ്പെടുന്ന ഇവ കേരളത്തിന്റെ തനതു രുചിക്കൂട്ടുകളിൽ സ്ഥാനം പിടിച്ചവയാണ്.

കേരളത്തിലെ ​ഗോത്രവർ​ഗപാചകങ്ങളിൽ ഒന്നാണ് മുളകുകഞ്ഞിയെന്നും അറിയപ്പെടുന്ന കുരുമുളകു കഞ്ഞി. സാധാരണ പ്രസവിച്ച സ്ത്രീകൾക്ക് മൂന്നാംനാൾ മുതൽ ഒരു മാസം കൊടുക്കുന്ന മരുന്നുകഞ്ഞിയാണിത്. സ്വാദും ​ഗുണവും ഒരുപോലെ ചേരുന്ന കുരുമുളകു കഞ്ഞി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ
കുരുമുളക് പൊടി
ജീരകപ്പൊടി
അയ്മോദകം
ചതച്ച വെളുത്തുളളി
തേങ്ങാപ്പാൽ
കുത്തരി
ഉപ്പ്

തയ്യാറാക്കുന്ന വിധം
വലിയ മൺപാത്രത്തിൽ വെളളം ചൂടാക്കി അരി ഒഴിച്ചുളള ചേരുവകളെല്ലാം ചേർത്ത് തിളപ്പിക്കുക. തിളച്ച ശേഷം അരി കൂടി ഇട്ട് അര മണിക്കൂർ വേവിക്കുക.

error: Content is protected !!