Input your search keywords and press Enter.

മഞ്ഞനിക്കര പെരുന്നാളിന് കൊടിയേറ്റി , 90 മത് ദുഖ്റോനോ പെരുന്നാൾ 11 ,12 തീയതികളിൽ

 

മഞ്ഞിനിക്കര :മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃദ്വിയൻ പാത്രിയർക്കീസ് ബാവായുടെ 90 മത് ദുഖ്റോന (ഓർമ്മ ) പെരുന്നാളിന് മഞ്ഞിനിക്കര ദയറായിൽ കൊടിയേറ്റി . മലങ്കരയിലെ യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയർക്കാ പതാക ഉയർത്തി .

രാവിലെ 8 മണിക്ക് ദയറായിൽ തുമ്പമൺ ഭദ്രസനത്തിന്റെ മോർ മിലിത്തിയോസ് യൂഹാനോൻ.. കൊല്ലം ഭദ്രാസനതിന്റെ മോർ തേവോദോസിയോസ് മാത്യൂസ് , ഇടുക്കി ഭദ്രസനത്തിന്റെ മോർ പീലാക്സിനോ സ് സക്കറിയാസ് എന്നീ മെത്രപോലീത്തമാർ വി. മൂന്നിൻ മേൽ കുർബ്ബാന നടത്തി . തുടർന്ന് പെരുന്നാളിന് തുടക്കം കുറിച്ച് ദയറാ തലവൻ ഗീവർഗീസ് മോർ അത്താനാസ്യോസ്, മോർ മിലിത്തിയോസ് യൂഹാനോൻ.. മോർ തേവോദോസിയോസ് മാത്യൂസ് , മോർ പീലാക്സിനോ സ് സക്കറിയാസ് എന്നീ മെത്രപോലീത്തമാർ ചേർന്ന് കൊടിയേറ്റി . മഞ്ഞിനിക്കര സെന്റ് സ്‌റ്റീഫൻസ് കത്തീഡ്രൽ പള്ളിയിൽ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപോലിത്ത കൊടിയേറ്റി . മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപോലിത്ത ,. ഇടവക വികാരി ഫാ. എബി സ്‌റ്റീഫൻ, ഫാ. സാംജി വർഗ്ഗീസ്, എന്നിവർ സന്നിഹിതരായിരുന്നു

വൈകിട്ടു 5.30 ന് വിശുദ്ധ മോറാന്റെ കബറിടത്തിൽ നിന്നും പ്രാർത്ഥിച്ചു ഭക്തി നിർഭരമായി കൊണ്ട് പോയ പതാക ഓമല്ലൂർ കുരിശിന് തൊട്ടിയിൽ മഞ്ഞനിക്കര ദയറ തലവൻ അത്താനസിയോസ് ഗീവർഗീസ് മെത്രാപോലിത്ത ഉയർത്തി . 200 പേർക്ക് പെരുന്നാളിൽ പങ്കെടുക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട് .

കൊവിഡ് മാനദണ്ഡം പാലിച്ച് പെരുന്നാൾ നടത്തുന്നതിനാൽ മറ്റ് ആഘോഷങ്ങൾ ഒന്നും ഉണ്ടാകില്ല. തീർത്ഥാടക രഥയാത്രകൾ, തീർത്ഥാടക സംഗമം , പൊതുപരിപാടികൾ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് തിരക്കില്ലാത്ത തരത്തിൽ കബറികലെത്തി പ്രാർത്ഥിച്ച് മടങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂട്ടം കൂടി എത്തുന്നതും, ഒരുപാട് സമയം കബറിങ്കൽ നിൽക്കുന്നതിനും നിയന്ത്രണം ഉണ്ടാകും. കാൽ നടയായും, വാഹനത്തിലും എത്തുന്ന തീർത്ഥാടകർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ദയറാ തലവനും, പെരുന്നാൾ കമ്മറ്റി ചെയർമാനുമായ ഗീവർഗീസ് മോർ അത്താനാസ്യോസ് മെത്രാപ്പോലിത്ത അറിയിച്ചു.

7, 8, 9, 10 തീയതികളിൽ രാവിലെ 5 മണിക്ക് പ്രഭാത പ്രാർത്ഥനയും, വൈകിട്ട് 5 മണിക്ക് സന്ധ്യാ പ്രാർത്ഥനയും നടത്തും.
9 ന് വൈകിട്ട് 6 മണിക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിക്കും. 90 നിർദ്ദനരായവർക്ക് ഭക്ഷ്യസാധനവും, വസ്ത്രവും നൽകും. ഇത്തവണ 11, 12 തീയതികളിലാണ് പ്രധാന പെരുന്നാൾ നടത്തുന്നത്

error: Content is protected !!