Input your search keywords and press Enter.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒഴിവുകള്‍, മാർച്ച് 2 വരെ അപേക്ഷിക്കാം

 

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (Central Bank of India) HRD വിഭാഗം സ്പെഷലിസ്റ്റ് ഓഫീസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

അപേക്ഷിക്കേണ്ട വിധം (How to apply)

താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ centralbankofindia.co.in. വഴി അപേക്ഷിക്കാം.
ഒഴിവുകളും വിശദാംശങ്ങളും

ഇൻഫോർമേഷൻ ടെക്നോളജി സീനിയർ മാനേജർ – 19

ശമ്പളം 63840-78230

വിഭാഗങ്ങള്‍ (Category)
യുആർ (UR) -10, ഒബിസി (OBC) – 5, എസ് സി (SC) – 2, എസ് ടി (ST)- 1, ഇഡബ്ലിയുഎസ് (EWS)- 1

യോഗ്യത (Eligibility)
അപേക്ഷകൻ കമ്പ്യൂട്ടർ സയൻസ് / ഐടി / ഇസിഇ അല്ലെങ്കിൽ എംസിഎ / എംഎസ്‌സി എന്നിവയിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായിരിക്കണം. (ഐടി) / എം.എസ്സി. (കമ്പ്യൂട്ടർ സയൻസ്) അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്. & സർട്ടിഫിക്കേഷൻ: Solaris/Unix/ Linux അഡ്മിനിസ്ട്രേഷൻ സർട്ടിഫിക്കേഷൻ/ MCSE, MCSA കൂടാതെ ആറ് വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ ഹാൻഡ്-ഓൺ പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി (Age limit)
35 വയസ്

അപേക്ഷാ ഫീസ് (Application Fees)

നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ ഐഎംപിഎസ്, ക്യാഷ് കാർഡുകൾ/മൊബൈൽ വാലറ്റുകൾ എന്നിവയിലൂടെ അപേക്ഷാ ഫീസ് അടക്കാം. SC/ST/PWBD അപേക്ഷകർക്ക് 175 രൂപയാണ് അപേക്ഷ ഫീസ്. മറ്റെല്ലാ ഉദ്യോഗാർത്ഥികൾക്കും: 850/- രൂപ ഫീസടയ്ക്കണം.

തിരഞ്ഞെടുപ്പ് (Selection Procedure)
ഓൺലൈൻ പരീക്ഷയുടെ തീയതി: മാർച്ച് 27, 2022. ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. (Last date to apply)2022 മാർച്ച് 2 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

error: Content is protected !!