Input your search keywords and press Enter.

മത മൈത്രീ സന്ദേശത്തോടെ പമ്പ വിഷന്‍ ഡോട്ട് കോം പ്രവര്‍ത്തനം ആരംഭിച്ചു

 

പമ്പ വിഷന്‍ ഡോട്ട് കോം ന്യൂസ്‌ ഡസ്ക് : സത്യത്തിന്‍റെ സന്ദേശവും ,സാഹോദര്യത്തിന്‍റെ ഒത്തു ചേരലുമായി വാര്‍ത്തകളുടെ ലോകത്തേയ്ക്ക് സമഭാവനയുടെ മത മൈത്രീ സന്ദേശം മാനവര്‍ക്ക് പകര്‍ന്നു നല്‍കി പത്തനംതിട്ട ജില്ലയില്‍ നിന്നും പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു .

സാമൂഹിക, സാമുദായിക, രാഷ്ട്രീയ, വർഗ്ഗ വിവേചനങ്ങൾക്ക് അതീതമായി പ്രവർത്തിപ്പാൻ പൊതുജന സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സർവ്വേശ്വരനിൽ വിശ്വാസമർപ്പിച്ചും, ആ വിശ്വാസതീരത്തുനിന്നും പമ്പയുടെ മഹത്തരമായ പുണ്യ തീർത്ഥ പ്രവാഹത്തിന്റെ ഓളങ്ങളിൽ നിന്നും, പുതുപുത്തൻ ഉണർവ്വുമായി കടന്നു വരുവാൻ ശ്രമിക്കുമ്പോൾ, എല്ലാവരുടേയും സഹകരണം
ഭക്തിപുരസ്സരം അപേക്ഷിക്കുന്നു.

ഒരു നല്ല നാളെയെ മുന്നിൽ കണ്ടു കൊണ്ട്, കോവിഡ്-19ന്റെ (ഒമീക്രോണും) തീവ്രതയെ മനസ്സിലാക്കി, അതിനുവേണ്ടി പ്രവർത്തിക്കുന്നവരെ ഒരു നിമിഷം സ്മരിച്ചുകൊണ്ട് സത്യം, സന്ദേശം, സാഹോദര്യം എന്നീ ആപ്തവാക്യത്തിന്റെ അന്തസത്ത ഉൾകൊണ്ടുകൊണ്ട് പ്രവർത്തിപ്പാൻ സർവ്വേശ്വരൻ ഇടയാക്കട്ടെ ഇടയാക്കട്ടെ എന്ന് ആഗ്രഹിക്കയും, പ്രാർത്ഥിയ്ക്കുകയും ചെയ്തു കൊണ്ട്,“പമ്പാ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ .” പൊതുജന സമക്ഷം സമർപ്പിച്ചു കൊള്ളുന്നു.

ഏവരുടേയും നിസീമമായ സഹകരണം പ്രതീക്ഷിച്ചു കൊണ്ട്, ജനഹൃദയങ്ങളിലേക്ക് സമർപ്പിച്ചുകൊള്ളുന്നു
“പമ്പാ വിഷൻ ഡോട്ട് കോം.”

സ്നേഹത്തോടെ,

പമ്പാ വിഷനു വേണ്ടി,
ബാബു വെമ്മേലി
ചെയര്‍മാന്‍

error: Content is protected !!