Input your search keywords and press Enter.

കോന്നി മണ്ഡലത്തില്‍ പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്കുള്ള ധനസഹായ വിതരണ പ്രഖ്യാപനം (മാര്‍ച്ച് 21)

 

കോന്നി നിയോജക മണ്ഡലത്തില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പ്രകൃതി ക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്കുള്ള ധനസഹായ വിതരണ പ്രഖ്യാപനം (മാര്‍ച്ച് 21) വൈകിട്ട് നാലിന് കലഞ്ഞൂര്‍ ആല്‍ത്തറ ജംഗ്ഷനില്‍ റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഡെപ്യുട്ടി കളക്ടര്‍ റ്റി.ജി. ഗോപകുമാര്‍, കോന്നി തഹസീല്‍ദാര്‍ കെ. ശ്രീകുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

കോന്നി മണ്ഡലത്തില്‍ പ്രകൃതി ക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ച 1007 വീടുകള്‍ക്ക് ദുരിതാശ്വാസ ധനസഹായത്തിന് അര്‍ഹതയുള്ളതായി കണ്ടെത്തിയിരുന്നു. അപേക്ഷകര്‍ക്ക് എല്ലാമായി 1,96,24,250 രൂപ ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഓരോ വ്യക്തിയുടെയും അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്.

error: Content is protected !!