Input your search keywords and press Enter.

ഞായറാഴ്ച ചിന്ത: നിലവിളികൾ കേൾക്കാനാകട്ടെ

 

തട്ടിൻപുറത്തിരുന്ന എലിയാണത് ആദ്യം കണ്ടത്. വീട്ടുകാരൻ ഒരെലിക്കെണിയുമായി വരുന്നു! പേടിച്ചരണ്ട എലി താഴെയിറങ്ങിയപ്പോൾ, അതൊരു പാമ്പിനെ കണ്ടു. “പാമ്പെ, സൂക്ഷിച്ചോ, വീട്ടുകാരൻ എലിക്കെണി വച്ചിട്ടുണ്ട് “, എലി പറഞ്ഞു! “അതിനെനിക്കെന്താ, നീയല്ലെ സൂക്ഷിക്കേണ്ടത് “, പാമ്പു എലിയെ പരിഹസിച്ചു. എലി ആടിനോടു വിവരം പറഞ്ഞെങ്കിലും, അതും എലിയെ കളിയാക്കിപ്പറഞ്ഞയച്ചു! കെണിക്കാര്യം പറഞ്ഞപ്പോൾ, പോത്തും പറത്തു: ” കെണി ക്കാര്യം തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്നു ”
എലി നിസ്സഹായനായി തിരിച്ചു നടന്നു!

ദിവസങ്ങൾ കടന്നു പോയി. ഒരു രാത്രിയിൽ പാമ്പ്‌ , എലിക്കെണിയിൽ കുടുങ്ങി. എലിയാണെന്നു കരുതി വീട്ടുകാരൻ അടുത്തു ചെന്നപ്പോൾ, പാമ്പയാളെ ആഞ്ഞു കൊത്തി. വീട്ടുകാർ, പാമ്പിനെ തല്ലിക്കൊന്നിട്ടയാളെ, വൈദ്യരുടെയടുത്തെത്തിച്ചു. വൈദ്യർ പറഞ്ഞു: “വീട്ടുകാരന്, ആട്ടിൻ സൂപ്പു വെച്ചു കൊടുക്കാൻ”. അങ്ങനെ ആടിൻ്റെ കഥ കഴിഞ്ഞു! അവസാനം വിഷമേറ്റ വീട്ടുകാരൻ മരിച്ചു. അടിയന്തരത്തിനേറെ ആളുകൾ എത്തി. അവർക്കു സദ്യയൊരുക്കാൻ, വീട്ടുകാർ പോത്തിനെ കശാപ്പുചെയ്തു. എല്ലാറ്റിനും സാക്ഷിയായി, പാവം എലി മാത്രമവശേഷിച്ചു!

മറ്റുള്ളവരുടെ നിലവിളികൾക്കു നേരെ നാം ഒരിക്കലും കണ്ണടയ്ക്കരുത് പരിഹാസത്തിൻ്റെ ഭാഷയിൽ പ്രതികരിക്കയുമരുത്. ഒരാളും അവരവരിൽ മാത്രമായി നിലനിൽക്കുന്നില്ല; അവസാനിക്കുന്നുമില്ല. ഒരാളും ഒരു തുരുത്തല്ല എന്നാണ് പറയപ്പെടുന്നത് . നമ്മുടെ ജീവിതം ചുറ്റിലുള്ളവരുടേതുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യം മറക്കരുത്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ അവരുടേതു മാത്രമാണെന്ന്, ഒരിക്കലും തെറ്റിദ്ധരിക്കുകയുമരുത് ! മറ്റുളളവരുടെ നിലവിളികൾക്കു നാം ചെവികൊടുത്തില്ലെങ്കിൽ, ഒരു പക്ഷെ, ആ പ്രശ്നം നാളെ, നമ്മേയും തേടിയെത്തിയെന്നിരിക്കാം?
മറ്റുള്ളവരുടെ നിലവിളികൾക്കു കാതോർക്കുന്നവരായിരിക്കാം നമുക്ക് .

error: Content is protected !!