ഒ. വി. വിജയന്‍ തുറന്നിട്ട സംവാദ മണ്ഡലങ്ങള്‍ നിലനിര്‍ത്തുക എന്നതാണ് ഒ. വി. വിജയനോട് നമുക്ക് ചെയ്യാനുള്ള ഏറ്റവും വലിയ ആദരവ് എന്ന് നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷ് പറഞ്ഞു. ഒ. വി. വിജയന്‍ ചരമ ദിനാചരണം 2022 ന്റെ ഭാഗമായി ഒ.വി. വിജയന്‍ സ്മാരക സമിതി തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരക ഹാളില്‍ സംഘടിപ്പിച്ച ‘പാഴുതറയിലെ പൊരുളുകള്‍’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അഭിപ്രായങ്ങളില്‍ എല്ലായിപ്പോഴും സംവാദ തലം നിലനിര്‍ത്തിയ വ്യക്തിയായിരുന്നു ഒ. വി. വിജയന്‍ . ഒരു ജനാധിപത്യ വാദിയായിരുന്നു. ലോകത്ത് അമിതാധികാരത്തിന്റെ കെടുതി വ്യക്തമാക്കുകയും അതിനെ ആക്രമിക്കുകയും ചെയ്തുകൊണ്ട് ഒ.വി വിജയന്‍ രചിച്ച ധര്‍മ്മപുരാണം നല്‍കിയ മുന്നറിയിപ്പുകള്‍ രാജ്യത്ത് യാഥാര്‍ഥ്യമായി കഴിഞ്ഞു. . ഖസാക്കിന്റെ ഇതിഹാസം ഏറ്റവും പുതിയ വായനക്കാരെ പോലും ആകര്‍ഷിക്കുന്ന രചനാശൈലി ഉള്ളതാണ്. മലയാള സാഹിത്യത്തില്‍ നൂറുവര്‍ഷം കഴിഞ്ഞാലും ഖസാക്കിന്റെ ഇതിഹാസം നിലനില്‍ക്കും എന്നും എം. ബി. രാജേഷ് പറഞ്ഞു.പരിപാടിയില്‍ എ. പ്രഭാകരന്‍ എം. എല്‍. എ. അധ്യക്ഷനായി . ഒ.വി. വിജയന്‍ സ്മാരക സാഹിത്യപുരസ്‌കാരങ്ങള്‍ സ്പീക്കര്‍ എം. ബി. രാജേഷ് വിതരണം ചെയ്തു. ടി. ഡി. രാമകൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാട്, അര്‍ജുന്‍ അരവിന്ദ്, ഡോ. ശാലിനി എന്നിവര്‍ നോവല്‍, കഥ, യുവകഥ എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി . ആഷാമേനോന്‍, ടി. കെ. ശങ്കരനാരായണന്‍, രാജേഷ്മേനോന്‍,ടി.കെ. നാരായണദാസ്, സി. പി. ചിത്രഭാനു, സി. ഗണേഷ്, പി. ആര്‍. ജയശീലന്‍, ടി. ആര്‍. അജയന്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോള്‍, എം. പത്മിനി, ആര്‍. ധനരാജ്, എ. കെ. ചന്ദ്രന്‍കുട്ടി എന്നിവര്‍ സംസാരിച്ചു .സ്മൃതിപ്രഭാഷണം ജി. എസ്. പ്രദീപ് നിര്‍വഹിച്ചു. ലഘു നാടകാവിഷ്‌കാരം, കവിയരങ്ങ് എന്നിവയും നടന്നു.
സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘സ്ട്രീറ്റ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 31 ന് വൈകിട്ട് ആറിന് തൃത്താല വെള്ളിയാങ്കല്ല് ഡി.ടി.പിസി പാര്‍ക്കില്‍ ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷ് അധ്യക്ഷനാകും. യു.എന്‍.ഡബ്ല്യു.ടി.ഒ.യുടെ ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 10 പ്രദേശങ്ങളിലാണ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്നത്. അതില്‍ പാലക്കാട് ജില്ലയില്‍ നിന്ന് തൃത്താല, പട്ടിത്തറ പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സസ്‌റ്റൈനബിള്‍,, ടാഞ്ചിബിള്‍, റെസ്പോണ്‍സിബിള്‍, എക്സ്പീരിയന്‍ഷ്യല്‍, എത്നിക് ടൂറിസം ഹബ്സ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘സ്ട്രീറ്റ്’.ഓരോ പ്രദേശത്തും സാധ്യതക്കനുസരിച്ച് ഗ്രീന്‍ സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, എത്നിക് ക്യൂസിന്‍/ ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ്/ എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്സ് സ്ട്രീറ്റ് എന്നിങ്ങനെയുള്ള സ്ട്രീറ്റുകള്‍ നിലവില്‍ വരും. ഗ്രാമീണജീവിതത്തെ ഒട്ടും അലോസരപ്പെടുത്താതെയും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തിയുമാണ് പദ്ധതി നടപ്പാക്കുന്നത്. സഞ്ചാരികള്‍ക്ക് ഗ്രാമീണജീവിതത്തിന്റെയും ഗ്രാമീണ സംസ്‌കാരത്തിന്റെയും അനുഭവം ലഭ്യമാകും. തദ്ദേശീയജനതക്ക് അതുവഴി വരുമാനവും ലഭിക്കും.
ഉദ്ഘാടന ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ മൃണ്മയി ജോഷിമുഖ്യ പ്രഭാഷണം നടത്തും. ടൂറിസം ഡയറക്ടര്‍ വി. ആര്‍. കൃഷ്ണതേജ മൈലവരപ്പ് പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി. റജീന, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ജയ, പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍, പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പി എം സക്കറിയ, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി. ബാലചന്ദ്രന്‍, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ, ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ്, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ, കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കളത്തില്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആര്‍ കുഞ്ഞുണ്ണി, തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി. ശ്രീനിവാസന്‍, പട്ടിത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബു സദക്കത്തുള്ള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനു വിനോദ്, ഷാനിബ ടീച്ചര്‍, കമ്മുക്കുട്ടി എടത്തോള്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. അനീഷ്, എ കൃഷ്ണകുമാര്‍, കുബറ ഷാജഹാന്‍, മാളിയേക്കല്‍ ബാവ, തൃത്താല ഗ്രാമ പഞ്ചായത്ത് അംഗം എം ഗോപിനാഥന്‍, പരുതൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ സുഭാഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എസ് അനില്‍കുമാര്‍, ഡി ടി പി സി സെക്രട്ടറി എസ്. വി. സില്‍ബര്‍ട് ജോസ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍കുമാര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തും.
ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതവും ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍ നന്ദിയും പറയും.ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നാടന്‍പാട്ട് അവതരിപ്പിക്കും.
പാലക്കാട് മെഡിക്കല്‍ കോളേജ് കേരള സംസ്ഥാന എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ആന്റിറിട്രോവൈറല്‍ സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ ഒഴിവുണ്ട്. ഒരു വര്‍്ഷത്തെക്കാണ് നിയമനം. പ്രതിമാസ വേതനം 50,000 രൂപ. എം.ബി.ബി.എസ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സാക്ഷ്യപത്രങ്ങള്‍ സാഹിതം ഏപ്രില്‍ ഒന്നിന് രാവിലെ 10. 30 ന് മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകണം.ഫോണ്‍ : 0491 – 2974125
മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ മലമ്പുഴ മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പൂവന്‍ കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്. കോഴിക്കുഞ്ഞിന് 10 രൂപയാണ് വില.ഫോണ്‍ 8590663540, 9526126636
പാലക്കാട് ജില്ലയിലെ ബ്ലോക്ക് – മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളുടെ കീഴില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനായുള്ള എഴുത്തു പരീക്ഷ ഏപ്രില്‍ മൂന്നിന് നടക്കും. ഏപ്രില്‍ ഒന്നിനു ശേഷം ഹാള്‍ ടിക്കറ്റ് ലഭ്യമാകാത്തവര്‍ ജില്ലാ പട്ടിക ജാതി വികസന ഓഫീസുമായി ബന്ധപ്പെടണം .ഫോണ്‍ 0491 2505005
കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ പാലക്കാട് ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത 130 കര്‍ഷകര്‍ക്കായി 61 ,17,051 രൂപയുടെ കടാശ്വാസം അനുവദിച്ചു.കടാശ്വാസം ലഭിച്ച കര്‍ഷകരുടെ പേരും തുകയും ബന്ധപ്പെട്ട ബാങ്കുകളുടെ ഹെഡ് ഓഫീസിലെയും ശാഖകളിലെയും നോട്ടീസ് ബോര്‍ഡില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് പാലക്കാട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ഹിരണ്‍ എം.പി അറിയിച്ചു
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ സോളാര്‍ വൈദ്യുതീകരണം പൂര്‍ത്തിയായി. അഞ്ച് ലക്ഷം രൂപ ചെലവില്‍ കൊടുവായൂര്‍ കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെയാണ് പഞ്ചായത്തില്‍ സോളാര്‍ വൈദ്യുതീകരണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് ഓഫീസും അനുബന്ധ ഓഫീസുകളും ഇനിമുതല്‍ വൈദ്യുതി മിച്ച ഓഫീസുകളാകും. കെ.എസ്.ഇ.ബി യുടെ സഹകരണത്തോടെ സ്ഥാപിച്ച പാനലുകള്‍ക്ക് 10 കെ.ബിയാണ് സ്ഥാപിതശേഷി. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് ഓഫീസ് കഴിഞ്ഞ മൂന്നുവര്‍ഷമായി സോളാര്‍ വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 10 കെ.വി കൂടി സ്ഥാപിച്ചതോടെ ആകെ സ്ഥാപിതശേഷി 15 കെ.വി യായി ഉയര്‍ന്നു. ഇതോടെ തേങ്കുറിശിയിലെ ഗ്രാമപഞ്ചായത്ത് ഓഫീസ്, അനുബന്ധ ഓഫീസ്, എല്‍.എസ്.ജി.ഡി എ.ഇ ഓഫീസ്, വി.ഇ.ഒ ഓഫീസ്, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓഫീസ്, കമ്മ്യൂണിറ്റി ഹാള്‍ ഉള്‍പ്പെടെ സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കും.
സോളാര്‍ വൈദ്യുതീകരണത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗ്ഗവന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വര്‍ണ്ണമണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ ശ്രീകുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എസ് സജിഷ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ സജിനി, പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ
സാബു സെബാസ്റ്റ്യന്‍ ഏപ്രില്‍ 4,5, 11, 12, 18,19, 25,26 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും 1, 7 തീയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും 22,29 തീയതികളില്‍ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിങ്ങിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴില്‍ തര്‍ക്ക കേസുകളും ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.ഫോണ്‍-04912556087.
ഐ.ഐ.ഐ.സി.യില്‍ ജി.ഐ.എസ്, വയര്‍മാന്‍, കണ്‍സ്റ്റ്രക്ഷന്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സുകള്‍
കേരളസര്‍ക്കാര്‍ തൊഴില്‍ വകുപ്പിനു കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐ .ഐ .ഐ .സി) വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ചു 30 മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സ്വീകരിക്കും.വൈദ്യുതിബോര്‍ഡിന്
വിവരങ്ങള്‍ക്ക്-www.iiic.ac.in .ഫോണ്‍-8078980000.
പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിലെ കോമ്പൗണ്ടിനകത്ത് മുറിച്ചുവെച്ച തേക്ക്മരങ്ങളും ചില്ലകളും ഏപ്രില്‍ 20 ന് രാവിലെ 11 മണിക്ക് ജില്ലാ വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യും.പാന്‍കാര്‍ഡ,് ജി.എസ്.ടി,രജിസ്ട്രേഷന്‍ എന്നിവ ഉള്ളവര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയൂ.ഫോണ്‍ 0491 -2505408 ,2505385
ഷൊര്‍ണൂര്‍ മേഖലാ സ്റ്റേഷനറി ഓഫീസിലെ 2022 -23 സാമ്പത്തിക വര്‍ഷത്തെ ഗതാഗതകയറ്റിറക്കുജോലികള്‍ ഏറ്റെടുത്തു നിര്‍വഹിക്കുന്നതിനായി ദര്‍ഘാസുകള്‍ ക്ഷണിച്ചു .ഏപ്രില്‍ അഞ്ചിന് വൈകീട്ട് 5 മണിക്കകം മുദ്ര വച്ച ദര്‍ഘാസുകള്‍ സമര്‍പ്പിക്കണം. ഏപ്രില്‍ നാലിന് വൈകീട്ട് നാലുമണി വരെ ദര്‍ഘാസ് ഫോറം ലഭ്യമാകും. നിരതദ്രവ്യം 2000 രൂപ. ഫോണ്‍ 0466 220572.
ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ആര്‍.എസ്. ബി. വൈ. പദ്ധതിക്കു കീഴില്‍ വരുന്ന രോഗികള്‍ക്ക് ഓര്‍ത്തോ സര്‍ജറി ചെയ്യുന്നതിലേക്ക് ആവശ്യമായ സര്‍ക്കാര്‍ സംവിധാനത്തില്‍ ലഭ്യമല്ലാത്ത ഓര്‍ത്തോ ഇംപ്ലാന്റ്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍സ്31 വരെ വിതരണം ചെയ്യുന്നതിന് ഇ- ദര്‍ഘാസ് ക്ഷണിച്ചു.അടങ്കല്‍ തുക 15ലക്ഷം.നിരതദ്രവ്യം-15000.ഏപ്
പാലക്കാട് താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ രണ്ടി ന് രാവിലെ 10.30 ന് പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍ -0491 2505770
പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിയുള്ള ട്രാഫിക് എന്ഫോഴ്സ്മെന്റ് യൂണിറ്റ് , ഹേമാംബികാ നഗര്‍ പിഎസ് , ഷൊര്‍ണൂര്‍ പി.എസ് , ചെര്‍പ്പുളശ്ശേരി പി.എസ് , തൃത്താല പി.എസ് , ചാലിശ്ശേരി പിഎസ് , നാട്ടുകല്‍ പി.എസ് എന്നീ പോലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലുമായി സൂക്ഷിച്ചിട്ടുള്ളതും അവകാശികള്‍ ഇല്ലാത്തതുമായ 132 വാഹനങ്ങള്‍ മാര്‍ച്ച് 31 ന് 11 മണി മുതല്‍ 3.30 വരെ ഓണ്‍ലൈന്‍ വഴി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ എം.എസ്.ടി.സി ലിമിറ്റഡ് വെബ്സൈറ്റ് ആയ www.mstcecommerce.com എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0491 2536700.
‘തെളിനീരൊഴുകും നവകേരളം’ സമ്പൂര്‍ണ്ണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന പ്രചരണ പരിപാടിയില്‍ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ അവസരം. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം വിലയിരുത്തല്‍ , മാധ്യമങ്ങളിലൂടെയുള്ള പ്രചരണം , ഡോക്യുമെന്റേഷന്‍ എന്നിവയാണ് പ്രധാന ചുമതലകള്‍. ഏപ്രില്‍ 30 വരെ നീണ്ടു നില്‍ക്കുന്ന ‘തെളിനീരൊഴുകും നവകേരളം’ പ്രചരണ പരിപാടിയുടെ ഭാഗമാകാന്‍ പോസ്റ്ററിലുള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തു വിവരങ്ങള്‍ സമര്‍പ്പിക്കണം . തെരഞ്ഞെടുത്തവരെ വിവരങ്ങള്‍ പിന്നീട് അറിയിക്കും. ഫോണ്‍ :- 0471-2319831
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പ്രതിഭ പിന്തുണ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 103 പേര്‍ക്ക് മാര്‍ച്ച് 31 ന് ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്തു ഹാളില്‍ ആനുകൂല്യ വിതരണം നടത്തും. ഫോണ്‍- 0491 2505638