Input your search keywords and press Enter.

ഫിലിം ഫെസ്റ്റിവലിൽ കോന്നി ഇളകൊള്ളൂർ നിവാസിയുടെ ഹൃസ്വ ചിത്രം ശ്രദ്ധിക്കപ്പെട്ടു

 

12-മത് ദാദാസാഹേബ് ഫിലിം ഫെസ്റ്റിവലിൽ പത്തനംതിട്ട ഇളകൊള്ളൂർ സ്വദേശിയായ അശ്വിൻ രാധാകൃഷ്ണൻ രചനയും സംവിധാനവും ചെയ്ത “യാദൃച്ഛിക സംഭവങ്ങൾ” എന്ന ഹൃസ്വ ചിത്രം പ്രത്യേക പരാമർശം നേടി.

 

അവനീർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസ്സനാണ് ചിത്രം നിർമ്മിച്ചത്. സച്ചിൻ സതീഷ് ഛായാഗ്രഹണവും, അഭിലാഷ് ശ്രീധരൻ സ്ക്രിപ്റ്റ് കൺസൾട്ടൻസിയും,ജോബി എം ജോസ് എഡിറ്റിംഗും, ലാൽ കൃഷ്ണ സംഗീത സംവിധാനവും, രജീഷ് കെ രമണൻ ശബ്ദമിശ്രണവും, പ്രശാന്ത് തൃക്കളത്തൂർ കലാസംവിധാനവും, അജയൻ ഇളകൊള്ളൂർ മേക്കപ്പും നിർവ്വഹിച്ചിരിക്കുന്നു.

ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ ശ്യാം മോഹൻ, അരുൺ പുനലൂർ, മൃണാളിനി സൂസൻ, സുനിൽ മേലേപ്പുറം, ശബരി രാജ്, അഖിൽ രാജ് എന്നിവർ അവതരിപ്പിച്ചിരിക്കുന്നു.

error: Content is protected !!