Input your search keywords and press Enter.

അകത്തും പുറത്തും അല്ല കെ വി തോമസ്‌ : പുറത്താക്കിയില്ല അകത്തേക്ക് എടുത്തും ഇല്ല

അകത്തും പുറത്തും അല്ല കെ വി തോമസ്‌ : പുറത്താക്കിയില്ല അകത്തേക്ക് എടുത്തും ഇല്ല

കെ വി തോമസിനെ കൈ വിട്ടു എന്ന് കോണ്‍ഗ്രസ് കേരള ഘടകം ആവര്‍ത്തിക്കുന്നു . ഞാന്‍ കോണ്‍ഗ്രസ് ആണെന്ന് കെ വി തോമസ്‌ പറയുന്നു . ഇടതിന് ഒപ്പം തൃക്കാക്കരയില്‍ ഇറങ്ങി എന്നത് കൊണ്ട് കോണ്‍ഗ്രസ് അല്ലാതെ ആകുന്നില്ല . ഇതൊക്കെ ആണ് ശ്രീമാന്‍ കെ വി തോമസ്‌ പറയുന്നത് . ഈ പറയുന്ന ആള് ചില്ലറക്കാരന്‍ അല്ല . അടവും നയവും കൃത്യമായി അറിയുന്ന ആളാണ്‌ . ബയോ ഡാറ്റ പരിശോധിക്കാം

അധ്യാപകനും, മുൻ കേന്ദ്രമന്ത്രിയും കേരളത്തിൽ നിന്നുള്ള കോൺഗ്രസ് പാർട്ടിയുടെ നേതാവുമാണ്. കുറുപ്പശ്ശേരി വർക്കി തോമസ് അഥവാ കെ.വി. തോമസ് (ജനനം: 10 മെയ് 1946)എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി താലൂക്കിലെ കുമ്പളങ്ങി എന്ന ഗ്രാമത്തിൽ കുറുപ്പശ്ശേരി വർക്കിയുടേയും റോസമ്മയുടേയും മകനായി 1946 മെയ് പത്തിന് ജനിച്ചു. തേവര എസ്.എച്ച് കോളേജിൽ നിന്ന് എം.എസ്.സി കെമിസ്ട്രി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ കെ.വി. തോമസ് 33 വർഷം തേവര കോളേജിൽ അധ്യാപകനായിരുന്നു. കെമിസ്ട്രി വിഭാഗത്തിൽ 20 വർഷം പ്രൊഫസർ ആയിരുന്ന തോമസ് മാസ്റ്റർ വകുപ്പ് വിഭാഗം മേധാവിയായിട്ടാണ് സർവീസിൽ നിന്ന് വിരമിച്ചത്

1970-ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായ തോമസ് 1970-1975 കാലഘട്ടത്തിൽ കോൺഗ്രസിൻ്റെ കുമ്പളങ്ങി പഞ്ചായത്തിലെ ഏഴാം വാർഡ് പ്രസിഡൻറായിട്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1977 മുതൽ കെ.പി.സി.സി അംഗമാണ്. 1978 മുതൽ 1987 വരെ എറണാകുളം ഡി.സി.സിയുടെ ജനറൽ സെക്രട്ടറിയായ തോമസ് 1978 മുതൽ 1993 വരെ ഐ.എൻ.ടി.യു.സിയുടെ ഓർഗനൈസിംഗ് സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1984 മുതൽ എ.ഐ.സി.സി അംഗമാണ്.

1984-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽ നിന്ന് ആദ്യമായി പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1989, 1991 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ എറണാകുളത്ത് നിന്ന് വീണ്ടും ലോക്സഭ അംഗമായി. 1987 മുതൽ 2001 വരെ എറണാകുളം ഡി.സി.സി.യുടെ പ്രസിഡൻറായിരുന്നു. 1992 മുതൽ 1997 വരെ കെ.പി.സി.സി.യുടെ ട്രഷറർ എന്ന നിലയിലും പ്രവർത്തിച്ചു.

1996-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ നിന്ന് ഇടതു സ്വതന്ത്രനായി മത്സരിച്ച സേവ്യർ അറക്കൽലിനോട് പരാജയപ്പെട്ടതോടെ സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചെത്തി. 2001-ൽ എറണാകുളം അസംബ്ലി മണ്ഡലത്തിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട തോമസ് 2006-ൽ എറണാകുളത്ത് നിന്ന് വീണ്ടും എം.എൽ.എ ആയി. 2001-2004 കാലത്ത് എ.കെ. ആൻ്റണി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

2009-ൽ എം.എൽ.എ ആയിരിക്കെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽ വീണ്ടും പാർലമെൻ്റ് അംഗമായി. 2009 മുതൽ 2014 വരെ കേന്ദ്രത്തിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന തോമസ് 2014-ൽ നടന്ന പതിനാറാം ലോക്സഭ തിരഞ്ഞെടുപ്പിൽ അഞ്ചാമത്തെ തവണയും എറണാകുളത്ത് നിന്ന് തന്നെ ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു[4] 2019-ലെ പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് തോമസിന് പകരം സിറ്റിംഗ് എം.എൽ.എയായിരുന്ന ഹൈബി ഈഡനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചതും ജയിച്ചതും.

ഇതിനെ തുടർന്ന് കേരളത്തിലെ പാർട്ടി നേതൃത്വവുമായും ഹൈക്കമാൻ്റുമായും ഏറെനാൾ അകൽച്ചയിലായിരുന്നു തോമസ്‌. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലുംപിന്നീട് കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടർന്ന് 2021 ഫെബ്രുവരി പതിനൊന്ന് മുതൽ കെ.പി.സി.സിയുടെ വർക്കിംഗ് പ്രസിഡൻറായി നിയമിതനായി

കേരളത്തിൽ, പ്രത്യേകിച്ച് രാഷ്ട്രീയ രംഗത്ത് വളരെയധികം കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ഫ്രഞ്ച് ചാരക്കേസ്. 1995 ഡിസംബർ 19 ന് ഗലാത്തി എന്ന ഫ്രഞ്ച് നൗകയിൽ കൊച്ചി നാവികസേനാത്താവളത്തിനടുത്ത് സർവേ ആരംഭിച്ചു. ഗോവയിൽ നിന്നാണ് ഒരു പായ്ക്കപ്പലിൽ രണ്ട് ഫ്രഞ്ച് പൗരന്മാരും ഗോവൻ സ്വദേശിയായ ക്യാപ്റ്റനും കൊച്ചിയിൽ എത്തിയത്. സർവേയിൽ സംശയം തോന്നിയ കോസ്റ്റ് ഗാർഡ് ഡിസംബർ 28ന് നൗകയിലുള്ളവരെ അറസ്റ്റ് ചെയ്തു. പിന്നീട് കേസ് സി.ബി.ഐക്ക് വിട്ടു.

ഫ്രഞ്ചുകാരായ ഫോങ്കോയിസ് ക്ളാവലും എലല്ല ഫിലിപ്പുമാണ് ആദ്യ രണ്ടു പ്രതികൾ. മൂന്നാം പ്രതി ഗോവൻ സ്വദേശി ക്യാപ്റ്റൻ എഫ്.എം. ഫുർഡെയും നാലാം പ്രതി കോൺഗ്രസ് നേതാവ് കെ.വി. തോമസുമാണ്. നാലാം പ്രതി കെ.വി. തോമസിനെ കുറ്റക്കാരനല്ല എന്ന് കണ്ട് 1998 ജനുവരി 28 ന് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടിരുന്നു.

കേരളത്തിൽ കോൺഗ്രസ് ഭരണം നടക്കുമ്പോൾ കോൺഗ്രസ് നേതാവ് കെ.വി. തോമസ് പ്രതിപട്ടികയിൽ ഉൾപ്പെട്ടത് ഫ്രഞ്ച് ചാരക്കേസിന് രാഷ്ട്രീയമാനം കൈവന്നു. 1996-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ച കെ.വി. തോമസിന്റെ പരാജയത്തിന് ഈ വിവാദം ഒരു ഘടകമാണെന്ന് പല നിരീക്ഷകരും കരുതുന്നു.

കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ആയിരിക്കെ 2010 ഒക്ടോബറിൽ കാസർകോട് വെച്ച് നടന്ന ഒരു സെമിനാറിൽ വെച്ച് എൻഡോസൾഫാൻ മനുഷ്യരിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് അഭിപ്രായപ്പെട്ടത് കക്ഷിരാഷ്ട്രീയഭേദമന്യെ വിമർശിക്കപ്പെട്ടു

എന്തായാലും ഇടതു സീറ്റ് ഉറപ്പിച്ച കെ വിയ്ക്ക് കേരളത്തില്‍ നല്ലൊരു പദവി കൊടുക്കുവാന്‍ ഉടന്‍ തീരുമാനം ഉണ്ടാകും . കോണ്‍ഗ്രസ് അണ്ണാക്കില്‍ വിരല്‍ ഇട്ടു കൊണ്ട് പഴയ പല്ലവി ആവര്‍ത്തിക്കും ” ഇയാള്‍ ആരും അല്ല എന്ന് .കോണ്‍ഗ്രസ് എന്നാല്‍ ഒരു വിഭാഗം നേതാക്കളുടെ പാര്‍ട്ടി മാത്രം ആയി മാറുന്നു .ഇതാണ് അണികളുടെ മനസ്സില്‍ ഉള്ള ജന രോക്ഷം

error: Content is protected !!