Input your search keywords and press Enter.

കോന്നി ബ്ലോക്ക് തല പ്രവേശനോത്സവവും അന്താരാഷ്ട്ര നിലവാരമുള്ളമോഡൽ പ്രീ സ്കൂൾ ഉദ്ഘാടനവും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു

കോന്നി ബ്ലോക്ക് തല പ്രവേശനോത്സവവും അന്താരാഷ്ട്ര നിലവാരമുള്ളമോഡൽ പ്രീ സ്കൂൾ ഉദ്ഘാടനവും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.

കോന്നി : കോന്നിയിലെ മുഴുവൻ പൊതു വിദ്യാലയങ്ങളും ആധുനികവൽക്കരിച്ചു സ്മാർട്ടക്കുക യാണ് ലക്ഷ്യമെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ.കോന്നി ബ്ലോക്ക് തല പ്രവേശനോത്സവവും അന്താരാഷ്ട്രാ നിലവാരമുള്ള മോഡൽ പ്രീ സ്കൂൾ ഉദ്ഘാടനവും തണ്ണിത്തോട് ഗവ. വെൽഫെയർ യൂ പി സ്കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോന്നിയിലെ വിദ്യാലയങ്ങൾ ആധുനിക വൽക്കരിച്ചുകൊണ്ടിരിക്കുകയാണ്. നിർമാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്.15 ലക്ഷം രൂപ മുടക്കിയാണ് തണ്ണിത്തോട് സ്കൂളിൽ അന്താരാഷ്ട്ര നിലവാരമുള്ള മോഡൽ പ്രീ പ്രൈമറി നിർമ്മിച്ചത്.കുട്ടികളെ ആകർഷിക്കാൻ ചിത്രങ്ങളും ശിൽപങ്ങളും ഗ്രാമ കാഴ്ചകളും പൊതു സ്ഥാപനങ്ങളും ഒരുക്കിയിട്ടുണ്ട്.

കെട്ടിടത്തിലെ ഭിത്തിയിൽ പോലീസ് സ്റ്റേഷനും റെയിൽവേ സ്റ്റേഷനും ഉൾപ്പെടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആകർഷകമായ ക്ലാസ്സ്‌ റൂമുകൾ പ്രോജക്ടർ റൂം, സ്കൂൾ മതിലുകളിൽ തൃമാന ദൃശ്യത്തിൽ റിലീഫ് വർക്കുകൾ,കുട്ടികളുടെ പാർക്ക്‌,വായന മൂല, അഭിനയ മൂല, ശാസ്ത്ര മൂല, ഗണിത മൂല എന്നിവയുടെ കോർണരുകൾ, പുതിയ ബെഞ്ച് ഡസ്ക്,തീം ബേയ്സ്ഡ് കർട്ടൻസ്‌ ഫൗണ്ടൻ, ഗുഹ,ഹെലികോപ്റ്റർ,ഡോൾഫിൻ, ആമ എന്നിവയുടെ ശില്പങ്ങൾ, ഇക്കോ പാർക്ക്, ഇക്കോ പാർക്കിലെ നടപ്പാതയിലൂടെ പോകുമ്പോൾ ട്രാഫിക് ബോധവൽക്കരണ ചിഹ്നങ്ങൾ, ഗുഹയ്ക്ക് മുകളിൽ കാവലിരിക്കുന്ന സിംഹത്തിന്റെ ശിൽപം, കൃത്രിമ വെള്ളച്ചാട്ടം, കുളത്തിനു കുറുകെയുള്ള നടപ്പാത, തുടങ്ങി അത്യാകർഷക മായിട്ടാണ് മോഡൽ പ്രീ സ്കൂൾ നിർമ്മിച്ചിരിക്കുന്നത്.

കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി സജി അധ്യക്ഷത വഹിച്ചു.ssk സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോക്ടർ. ബി.ഷാജി, പഞ്ചായത്ത്‌ അംഗങ്ങളായ ആർ, സ്വഭു, പത്മ കുമാരി അമ്മ,കോന്നി ബി പി സി ലേഖ എസ്,ജയലക്ഷ്മി എ പി, എ കെ പ്രകാശ്, കോന്നി എ.ഈ.ഒ.കുഞ്ഞു മൊയ്തീൻ കുട്ടി, പ്രവീൺ തണ്ണിത്തോട്, അജയകുമാരൻ നായർ, റോഷ് കുമാർ, അശ്വതി രണദീപ്,ശോഭ കുമാരി,തുടങ്ങിയവർ സസംസാരിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശാന്ത ആർ നന്ദി രേഖപ്പെടുത്തി.

error: Content is protected !!