കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി വില്‍പന തുടങ്ങി 25 ദിവസം പൂര്‍ത്തിയായതോടെ പത്തനംതിട്ട ജില്ലയില്‍ നിന്നും ആകെ 57000 ടിക്കറ്റുകള്‍ വില്‍പന നടത്തി. ഒരു ടിക്കറ്റിന് 500 രൂപയാണ്. 25 കോടി രൂപയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം.
സെപ്റ്റംബര്‍ 18-ന് ആണ് ഓണം ബമ്പര്‍ നറുക്കെടുപ്പ്. നറുക്കെടുപ്പ് അടുക്കുന്നതോടു കൂടി ടിക്കറ്റ് വില്പനയില്‍ വന്‍ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നതായും പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍. ആര്‍. ജിജി അറിയിച്ചു