Input your search keywords and press Enter.

ജോലി സാധ്യതകള്‍ പഠിച്ച ശേഷം കോഴ്‌സുകള്‍ തിരഞ്ഞെടുക്കണം

 

സര്‍ക്കാര്‍ മേഖലയിലായാലും സ്വകാര്യ മേഖലയിലായാലും ജോലി സാധ്യതകള്‍ കൂടി പഠിച്ചു മാത്രമേ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാവൂ എന്ന് പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ അഭിപ്രായപ്പെട്ടു.

കാലിക്കറ്റ് സര്‍വകലാശാലയിലെ ഭാഷാ പഠനവിഭാഗങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ‘പി.എസ്.സി. ചെയര്‍മാനോടൊപ്പം ഒരു സായാഹ്നം ‘ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ സര്‍വകലാശാലകളുടെ പേരില്‍ സ്വാശ്രയ മേഖലയില്‍ നടക്കുന്ന അംഗീകാരമില്ലാത്ത കോഴ്‌സുകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു.

നാനൂറോളം പേരാണ് സംശയ നിവാരണത്തിനും നേരിട്ടുള്ള മറുപടി കേള്‍ക്കാനുമായി എത്തിയത്. ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. എ.ബി. മൊയ്തീന്‍കുട്ടി അധ്യക്ഷനായി. ഡോ. പി. സോമനാഥന്‍, ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. കെ.കെ. ഗീതാകുമാരി, ഡോ. നകുലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!