Input your search keywords and press Enter.

കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡയറി ബ്രാൻഡായ നന്ദിനി കേരളത്തിൽ ഫ്രാഞ്ചൈസികൾ ക്ഷണിക്കുന്നു

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയറി ബ്രാൻഡും, പ്രതിദിനം ക്ഷീര കർഷകരിൽ നിന്നും 95 ലക്ഷം ലിറ്റർ പാൽ സംഭരിക്കുകയും, ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിതരണം നടത്തിവരികയും ചെയ്യുന്ന 48 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്വാളിറ്റി ഡയറി ബ്രാൻഡായ നന്ദിനി, കേരളത്തിൽ നന്ദിനി കഫേ മൂ എന്ന പേരിൽ ഫ്രാൻഞ്ചൈസി ഔട്ട്ലെറ്റുകൾ ക്ഷണിക്കുന്നു.

കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സൗത്ത് ഇന്ത്യയിലെ നമ്പർ വൺ ഡയറി ബ്രാൻഡായ നന്ദിനിയുടെ എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകൾ ആയ “ നന്ദിനി കഫേ മൂ “ കേരളത്തിൽ തുടങ്ങുന്നത് ഫ്രാഞ്ചൈസി മോഡലിൽ ആയിരിക്കും.

എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകളിൽ നിന്നും പാൽ, തൈര്, പനീർ, ബട്ടർ, ചീസ്, സ്വീട്സ്, ടെട്ര പൗചിലുള്ള പാൽ, ഫ്രഷ് മിൽക്, ചോക്കലേറ്റ്, നാൽപതിൽ അധികം ഫ്ലേവർസ് ഉള്ള ഐസ്ക്രീമുകൾ തുടങ്ങിയവ ഉപഭോക്താക്കൾക്ക് നേരിട്ട് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഔട്ട്ലെറ്റുകളിൽ ഉണ്ടായിരിക്കും. അതിനോട് ചേർന്നുള്ള കഫേറ്റീരിയയിൽ നന്ദിനി പ്രോഡക്ടുകൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷ്യവിഭവങ്ങളായ പാസ്ത , പിസ്സ , വേഫേർ , ലോഡ്ഡ് ഫ്രൈസ് , ഷേക്‌സ് , ജൂസ് എന്നിവ ലഭ്യമാണ്.

നന്ദിനിയുടെ കഫേകളിലും ഔട്ട്ലെറ്റുകലിലും ഉത്പന്നങ്ങൾ എല്ലാം മികച്ച ഗുണനിലവാരത്തിലും ,ന്യായ വിലയിലുമാണ് ലഭ്യമാക്കുന്നത്. കേരളത്തിലെ നിലവിലെ ലീഡിങ് ബ്രാന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ നന്ദിനിയുടെ പ്രോഡക്ടുകൾ 30 മുതൽ 35 ശതമാനം വരെ എം. ആർ .പി വിലകുറവിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

നിലവിൽ കേരളത്തിൽ പാൽ വിതരണം നടത്തുന്ന മറ്റു ഡയറി ബ്രാൻഡുകളുമായി താരതമ്യം ചെയ്യുമ്പോൾ പാലിൽ 3 ശതമാനം ഫാറ്റും 28 രൂപയുമായിരിക്കെ 3.5 ശതമാനം ഫാറ്റും 8.5 എസ്. എൻ. എഫ് ഉം ആയി വരുന്ന നന്ദിനിയുടെ മിൽകിന് 25 രൂപ മാത്രമേ വില വരുന്നുള്ളൂ.

കേരളത്തിൽ ഫ്രാൻഞ്ചൈസി ഔട്ലെറ്റുകൾ തുടങ്ങുന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും പങ്കാളിത്വത്തിനും ഈ നമ്പറിൽ വിളിക്കുക.
8086006644, 7909221144

error: Content is protected !!