Input your search keywords and press Enter.

മാടമണ്‍ ഗവ യുപി സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിനു സമര്‍പ്പിച്ചു

 

മാടമണ്‍ ഗവ യുപി സ്‌കൂളിന്റെ പുതിയ കെട്ടിടം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാടമണ്‍ ഗവ യുപി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി 90 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ അധ്യക്ഷനായി. മുന്‍ എംഎല്‍എ രാജു എബ്രഹാം, മുന്‍ ജില്ലാ പഞ്ചായത്തംഗം എസ്. ഹരിദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, ബ്ലോക്ക് പഞ്ചായത്ത് അംഗം കോമളം അനിരുദ്ധന്‍, വാര്‍ഡ് മെമ്പര്‍മാരായ  അജിത റാണി, എ.കെ. രമ്യ മോള്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ രേണുക ഭായി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ആര്‍. ഷീലാ കുമാരി, റോസമ്മ രാജന്‍, റാന്നി ബിപിസി ഷാജി എ സലാം, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.ആര്‍. ഷീലാ ഭായി, റോബിന്‍ കെ തോമസ്, വി.ടി. ചെറിയാന്‍, എം.സി. രാമചന്ദ്രന്‍, ഇ.വി. സീജാ മോള്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!