Input your search keywords and press Enter.

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാത പൂര്‍ത്തിയായില്ല .അതിന് മുന്നേ കടിച്ച് പറിച്ച നിലയില്‍

 

കോടികണക്കിന് രൂപ ചിലവഴിച്ചു കെ എസ് ഡി പി പുനര്‍ നിര്‍മ്മിക്കുന്ന പുനലൂര്‍ മൂവാറ്റുപുഴ റോഡിനെ സംബന്ധിച്ച് പരാതികള്‍ ഒഴിഞ്ഞ ദിവസം ഇല്ല . പല ഭാഗത്തും ഓടകള്‍ നിര്‍മ്മിച്ചത് അശാസ്ത്രീയം എന്ന് നിരന്തരം പരാതി വന്നിട്ടും കെ എസ് ഡി പി പൊന്‍കുന്നം ഓഫീസ് അധികാരികള്‍ക്ക് അനക്കം ഇല്ല .ഇപ്പോള്‍ ഇതാ ടാറിംഗ് കഴിഞ്ഞ റോഡു കുഴിഞ്ഞു . ഇതാണോ നല്ല നിലവാരത്തില്‍ ഉള്ള നിര്‍മ്മാണം .

കോന്നി കുമ്പഴ റോഡില്‍ ഇളകൊള്ളൂര്‍ ഐ റ്റി സി പടിയ്ക്ക് സമീപം ആണ് ഈ കുഴി . ഇതാണോ നിലവാരം ഉള്ള ടാറിംഗ് . കൃത്യമായി മെറ്റല്‍ ഇട്ടു ഉറപ്പിച്ചു എങ്കില്‍ ഇങ്ങനെ ഇളകില്ല . ഏതു പെരുമഴക്കാലം വന്നാലും . ഈ റോഡ്‌ പണിയുടെ തുടക്കം മുതല്‍ പരാതി മാത്രമായിരുന്നു . ജനങ്ങള്‍ക്ക്‌ നല്ല റോഡ്‌ എന്നത് ആശയം ആണ് . അത് നിര്‍മ്മാണ ഘട്ടത്തില്‍ പാളുന്നു . ഇതിനു പിന്നില്‍ വലിയ അഴിമതി ഉണ്ട് എന്ന് ജനം വിശ്വസിക്കുന്നു . ഈ റോഡ്‌ പണിയുടെ നാള്‍ വഴികളില്‍ അഴിമതി നടന്നു എന്ന് ജന സംസാരം ഉണ്ട് . അല്ലെങ്കില്‍ ടാറിംഗ് നടന്ന റോഡ്‌ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇങ്ങനെ കുഴിയായി വരുമോ എന്ന് ജനം ചോദിച്ചു . ഉത്തരം പറയേണ്ട അധികാരികള്‍ മറുപടി ജനതയോട് പറയണം . ജനം കരം അടയ്ക്കുന്ന തുക കൊണ്ട് ആണ് ഇതെല്ലാം പണിയുന്നത് അല്ലാതെ ഒരു രാഷ്ട്രീയ നേതാവിന്‍റെയോ മന്ത്രിയുടെയോ സര്‍ക്കാര്‍ ജീവനക്കാരുടെയോ വരുമാനം കൊണ്ട് അല്ല എന്ന് പറയുന്നു . അഴിമതി ആണ് ഇത് .കൃത്യമായ അന്വേഷണം വേണം .

 

error: Content is protected !!