പത്തനംതിട്ട : യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ മണക്കാല ചിറ്റാണി മുക്ക് കൊച്ചു പുത്തൻവീട്ടിൽ ഷെബിൻ തമ്പി(27)ക്ക് കുത്തേറ്റ സംഭവത്തിൽ പിറവന്തൂർ കറവൂർ പെരുന്തോഴി കുടമുക്ക് പുരുഷമംഗലത്തുവീട്ടിൽ രാഹുൽ(കണ്ണൻ-27), സുഹൃത്ത് കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് ഈറ മുരുപ്പേൽ സുബിൻ(25) എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 30 ന് വൈകീട്ട് ആറിന് മണക്കാല ജനശക്തനഗറിൽ വച്ചായിരുന്നു സംഭവം.
രാഹുലിന്റെ അടുത്ത സുഹൃത്തായിരുന്നു ഷെബിൻ.സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കവും,കുടുംബപരമായ പ്രശ്നങ്ങളുമാണ് കത്തിക്കുത്തിലെത്തിയതെന്ന് അന്വേഷണത്തിൽ
വെളിവായിരുന്നു.
രാഹുലും ഷെബിനും സംഭവ ദിവസം ഫോണിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടതായി ഉണ്ടായതായി പറയുന്നു. ഷെബിന്റെ മുതുകിലാണ് കുത്തേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്ന് ഞായറാഴ്ച്ച പുലർച്ചെ പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ എടുക്കുകയും, പിന്നീട്
തിങ്കളാഴ്ച രാവിലെയോടെ പ്രതികളെ പിടികൂടുകയുമായിരുന്നു. അടൂർ ഡിവൈഎസ്പി ആർ
ജയരാജിന്റെ നിർദ്ദേശാനുസരണം അടൂർ പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ. എം. മനീഷ്, സി പി ഓമാരായ ആർ കെ സൂരജ്, ശ്യാംകുമാർ, എസ് അൻസാജു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് പ്രതികളെ ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.