കേരള സര്‍ക്കാര്‍ അച്ചടിച്ച് ഇറക്കുന്ന ലോട്ടറികള്‍ വാങ്ങാതെ ചില ലോട്ടറി കടകളില്‍ ഫോണ്‍,വാട്സ് ആപ്പ് മുഖേന നല്‍കുന്ന വിളിച്ചു പറയുന്ന നാലക്ക നമ്പറിന് അന്നേ ദിവസം ആ നമ്പര്‍ വന്നാല്‍ അയ്യായിരം രൂപ കൊടുക്കുന്ന സര്‍ക്കാര്‍ ലോട്ടറി വിഭാഗം അറിയാത്ത തട്ടിപ്പ് നടക്കുന്നു . ഇത് കോന്നിയിലെ മാത്രം അല്ല കേരളത്തില്‍ വ്യാപകമായി നടക്കുന്നു എന്ന് അറിയുന്നു .
സര്‍ക്കാര്‍ ജീവനക്കാര്‍ ആണ് ഈ രീതിയില്‍” ലോട്ടറി “ഭാഗ്യ പരീക്ഷണം നടത്തുന്നവരില്‍ ഏറിയ പങ്കും എന്നും അറിയുന്നു . നറുക്ക് എടുക്കുന്ന ലോട്ടറി ഇവര്‍ വാങ്ങാറില്ല . കടകളില്‍ വിളിച്ചു നാലക്ക നമ്പര്‍ പറയുന്നു .അത് പത്തു പതിനഞ്ചു പറയുന്നു . ലോട്ടറി വ്യാപാരിയുടെ ബാങ്കില്‍ പണം എത്തുന്നു . നാലക്ക നമ്പര്‍ വന്നാല്‍ പണം അതേ പോലെ അയാളുടെ ബാങ്കില്‍ എത്തുന്നു . ലോട്ടറി വ്യാപാരിയും ഇടപാടുകാരനും ഒരു പ്രാവശ്യം മാത്രമേ കാണുന്നുള്ളൂ .പിന്നെ എല്ലാം ഈ ഇടപാടുകള്‍ . ലോട്ടറി എടുക്കാതെ ഉള്ള ഈ ഇടപാടില്‍ ലക്ഷകണക്കിന് രൂപയുടെ നികുതി ആണ് കേരള സര്‍ക്കാരിന് നഷ്ടം .
ഭാഗ്യാന്വേഷി പറയുന്ന നാലക്ക നമ്പറിന് അയ്യായിരം രൂപ ലഭിക്കും .കൂടുതല്‍ തുകയുടെ നമ്പര്‍ ഇല്ല . കേരള സര്‍ക്കാരിന് ലഭിക്കേണ്ട ലക്ഷ കണക്കിന് രൂപയുടെ നികുതി ആണ് ഓരോ ജില്ലയിലും നടക്കുന്ന ഇത്തരം രീതിയിലൂടെ നഷ്ടം സംഭവിക്കുന്നത് .പതിനാലു ജില്ലയിലും കൂടി കോടികള്‍ ആണ് ചോര്‍ച്ച .
ചില ലോട്ടറി കടകളില്‍ ചെറിയ രീതിയില്‍ ഉള്ള ലോട്ടറി ടിക്കറ്റുകള്‍ മാത്രം പക്ഷെ നമ്പര്‍ പറഞ്ഞു നല്‍കുന്ന ഇടപാടുകള്‍ വളരെ വലുതാണ് എന്നും അന്വേഷണത്തില്‍ അറിയുന്നു . സ്വയം നാലക്ക നമ്പര്‍ പറയുന്നു .പണം അയാളുടെ ബാങ്കില്‍ നെറ്റ് വഴി പോകുന്നു . നറുക്ക് എടുത്തു ലിസ്റ്റ് വന്നാല്‍ ഇ നമ്പര്‍ ഉണ്ടെങ്കില്‍ പണം (അയ്യായിരം )പൂര്‍ണ്ണമായും അയാളുടെ ബാങ്കില്‍ എത്തും . ഈ രീതിയില്‍ ആണ് നിലവില്‍ കച്ചവടം . അയ്യായിരം മാത്രം ആണ് ഇപ്പോള്‍ ഇടപാട് എങ്കിലും വരും ദിവസം കൂടുതല്‍ നമ്പര്‍ ഉള്‍പ്പെടുത്താന്‍ ഇവര്‍ക്ക് കഴിയും . ഇതിനാല്‍ ലോട്ടറി വകുപ്പ് സമഗ്ര അന്വേഷണം നടത്തുക .