Input your search keywords and press Enter.

കന്നിയിലെ ആയില്യം :കല്ലേലി കാവില്‍ നാഗ പൂജ ( 09/10/2023)

 

കോന്നി : മണ്ണില്‍ അധിവസിക്കുന്ന നാഗങ്ങള്‍ക്ക്‌ വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള വിശേഷാല്‍ നാഗ പൂജ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ( 09/10/2023) നടക്കും . കന്നിയിലെ ആയില്യം നാളില്‍ അഷ്ടനാഗങ്ങള്‍ക്ക് ആണ് പ്രത്യേക പൂജകള്‍ നല്‍കുന്നത് .

പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ടു 8000 ഉരഗ വര്‍ഗ്ഗത്തിനും ഊട്ടും പൂജയും അര്‍പ്പിക്കും .നാളെ രാവിലെ അഞ്ചു മണിയ്ക്ക് ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ 6 മണിയ്ക്ക് താംബൂലം സമര്‍പ്പിച്ചു മലയ്ക്ക് കരിക്ക് പടേനി 8.30 ന് വാനര ഊട്ട് ,മീനൂട്ട് , ഉപ സ്വരൂപ പൂജകള്‍ 9 മണിയ്ക്ക് പ്രഭാത വന്ദനം , തുടര്‍ന്ന് നിത്യ അന്നദാനം.

പത്തു മണി മുതല്‍ നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും അഷ്ടനാഗങ്ങള്‍ക്കും നൂറും പാലും മഞ്ഞള്‍ നീരാട്ട് കരിക്ക് അഭിഷേകം നാഗ പാട്ട് .11 .30 ന് ഉപ സ്വരൂപ പൂജ 12 മണിയ്ക്ക് ഉച്ച നിവേദ്യം വൈകിട്ട് 6.30 ന് ദീപാകാഴ്ച ദീപാരാധന എന്നിവ നടക്കുമെന്ന് മാനേജിംഗ് ട്രെസ്റ്റി അഡ്വ .സി വി ശാന്ത കുമാര്‍ അറിയിച്ചു

error: Content is protected !!