ഹമാസ് ശക്തി കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇരുന്നൂറോളം പലസ്തീനികള്‍ കൊല്ലപ്പെട്ടു . വ്യോമാക്രമണത്തില്‍ 1600-ലേറെ പേര്‍ക്ക് പരിക്കേറ്റതായും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു .
ഇസ്രയേലിനു നേരെ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ 100-ഓളം പേർ കൊല്ലപ്പെട്ടതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 900-ലധികം പേർക്ക് പരിക്കും ഉണ്ട് . എന്നാല്‍ ഇതില്‍ ഏറെ ആളുകള്‍ കൊല്ലപ്പെട്ടു എന്ന് വിവിധ മാധ്യമങ്ങള്‍ പറയുന്നു .
ഹമാസിനു നേരെ ഓപ്പറേഷനല്ല യുദ്ധമാണ് ആഹ്വാനം ചെയ്തതെന്ന് പ്രഖ്യാപിച്ച ഇസ്രയേല്‍ 17 ഹമാസ് ശക്തികേന്ദ്രങ്ങള്‍ തരിപ്പണമാക്കി . ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നും പലസ്തീന്‍ മുന്നറിയിപ്പ് നല്‍കി.ഓപ്പറേഷൻ അയൺ സ്വോർഡ്സ് എന്ന പേരിലായിരുന്നു ഇസ്രയേലിന്‍റെ തിരിച്ചടി.നൂറുകണക്കിന് പലസ്തീനികൾ പലായനം ചെയ്തിരുന്നു.ഇവിടെയുള്ള മലയാളികള്‍ ഇപ്പോള്‍ സുരക്ഷിതരാണ് .