Input your search keywords and press Enter.

കോന്നിയിലെ രണ്ടു കടകളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി : പിഴ ഈടാക്കി

 

മാലിന്യ മുക്തം നവ കേരളം പദ്ധതിയുടെ ഭാഗമായി കോന്നി പഞ്ചായത്തില്‍ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്കെതിരായ പരിശോധന കര്‍ശനമാക്കി . ഇതിന്‍റെ ഭാഗമായി അലങ്കാര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ,ഗ്രീന്‍ മാര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നും പതിനായിരം രൂപാ വീതം പിഴ ഈടാക്കി .

ലാഭ മേള കടയില്‍ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും പിഴ ഒടുക്കുന്നതിനു നോട്ടീസും നല്‍കി . മാലിന്യം വലിച്ചെറിയുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നോട്ടീസ് നല്‍കി . പഞ്ചായത്ത് പ്രദേശത്ത് കര്‍ശന പരിശോധനകള്‍ നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

error: Content is protected !!