കോന്നി : മണ്ണില്‍ അധിവസിക്കുന്ന നാഗങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള വിശേഷാല്‍ നാഗ പൂജ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നടന്നു . കന്നിയിലെ ആയില്യം നാളില്‍ അഷ്ടനാഗങ്ങള്‍ക്ക് ആണ് പ്രത്യേക പൂജകള്‍ നല്‍കിയത് .
പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ടു എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനും ഊട്ടും പൂജയും അര്‍പ്പിച്ചു . ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ എന്നിവ നല്‍കി താംബൂലം സമര്‍പ്പിച്ചു മലയ്ക്ക് കരിക്ക് പടേനി നടന്നു .തുടര്‍ന്ന് വാനര ഊട്ട് ,മീനൂട്ട് , ഉപ സ്വരൂപ പൂജകള്‍ പ്രഭാത വന്ദനം , നിത്യ അന്നദാനം എന്നിവയും സമര്‍പ്പിച്ചു
നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും അഷ്ടനാഗങ്ങള്‍ക്കും നൂറും പാലും മഞ്ഞള്‍ നീരാട്ട് കരിക്ക് അഭിഷേകം നാഗ പാട്ട് എന്നിവ നടത്തി . പൂജകള്‍ക്ക് വിനീത് ഊരാളി കാര്‍മ്മികത്വം വഹിച്ചു .