Input your search keywords and press Enter.

ഓപ്പറേഷൻ അജയ്: ഇസ്രയേലിൽനിന്ന് 220 പേരുമായി ആദ്യ വിമാനം

 

ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം (13/10/2023) രാവിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. എ.ഐ 1140 നമ്പർ വിമാനത്തിൽ മലയാളികളടക്കമുള്ള 220 ഇന്ത്യക്കാരുടെ സംഘമാണ് എത്തുന്നത്.

മലയാളികളെ സഹായിക്കുന്നതിനായി ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കൺട്രോൾ റൂം നമ്പർ: 011 23747079.പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഇസ്രായേലിൽ നിന്ന് കേരളത്തിലേയ്ക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

error: Content is protected !!