Input your search keywords and press Enter.

നല്ലൂർ തോമ്പിൽ കൊട്ടാരത്തില്‍ പ്രഭയേകാൻ സവിശേഷ കോലം

 

മലയാലപ്പുഴ ദേവീ ക്ഷേത്രത്തിന്‍റെ ശ്രീമൂലസ്ഥാനം നല്ലൂർ തോമ്പിൽ കൊട്ടാരത്തിലെ ശക്തി പീഠത്തിന് പ്രഭയേകാൻ ആദി പരാശക്തി അമ്മയുടെ ദിവ്യായുധങ്ങളും തൃക്കണ്ണും ചന്ദ്രക്കലയുമടങ്ങിയ സവിശേഷ കോലം പ്രതിഷ്ഠിക്കും

മഹാനവാഹവും നവരാത്രി ആഘോഷങ്ങളും സമാരംഭിക്കുന്ന 15ന് രാവിലെ തന്ത്രി അടിമുറ്റത്തു മഠം ശ്രീജിത്ത് ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങിലാണ് കോലം പ്രതിഷ്ഠിക്കുന്നത്

വരിക്ക പ്ലാവിന്റെ പലകയിൽ നിർമ്മിച്ചിരിക്കുന്ന കോലത്തിന് പീഠം ഉൾപ്പടെ
49 അര inch ഉയരവും ,26 അര inch വീതിയുമുണ്ട് , പട്ട് പിടിപ്പിച്ച് പിത്തള കൊണ്ട് അലങ്കരിച്ച് ആദി പരാശക്തിയുടെ സവിശേഷ ആയുധങ്ങളായ ത്രിശൂലം , മഴു, വില്ല്, വാൾ , വടി ,വേൽ ,അസ്ത്രം,ഗദ,പാശം,ദിവാസ്ത്രം,പരിച, എന്നിവയും ശംഖ് ,ചക്രം കലപ്പ , ത്രിക്കണ്ണുകളും , ചന്ദ്രക്കലയും കോലത്തിൽ പതിച്ചിട്ടുണ്ട്

നാലേ കാൽ കിലോ പിത്തള ഉപയോച്ചാണ് കോലം നിർമ്മിച്ചിരിക്കുന്നത്. ആനത്തോട്ടി നിർമ്മാണത്തിലൂടെ ശ്രദ്ധേയനായ പത്തനംതിട്ട കുമ്പഴ വെട്ടൂർ പാറയിൽ പുത്തൻവീട്ടിൽ ശശികുമാറിണ് ശില്പി.വ്രതാനുഷ്ഠാനങ്ങളോടെ ഒരു മാസക്കാലം കൊണ്ടാണ് കോലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കോലത്തിൽ പതിച്ചിരിക്കുന്ന എല്ലാ രൂപങ്ങളും ശശികുമാർ തന്റെ ആലയിൽ കര വിരുതിൽ തീർത്തെടുത്തതാണ് .

എല്ലാ ക്ഷേത്രങ്ങളിലും വിഗ്രഹത്തിനു പിന്നിൽ പ്രഭ ( പ്രവിഡ) വയ്ക്കാറുണ്ടെങ്കിലും ദേവിയുടെ ദിവ്യായുധങ്ങളും തൃക്കണ്ണും ചന്ദ്രക്കല ,ശംഖ് ചക്രവും കലപ്പയും അടങ്ങിയ സവിശേഷ കോലം പ്രതിഷ്ഠിക്കുന്നത് ആദ്യമായാണ്

തോമ്പിൽ കൊട്ടാരത്തിൽ ശക്തി പീഠത്തിന് പിന്നിലായാണ് കോലം പ്രതിഷ്ഠിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. നവാഹ നവരാത്രി ദിനങ്ങളിൽ തോമ്പിൽ കൊട്ടാരത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ദിവ്യ കോലം ദർശിച്ച് സായൂജ്യം നേടാം

error: Content is protected !!