മെൽബൺ: ഓസ്ട്രേലിയ കേന്ദ്രീകരിച്ച് “കല” (കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ ) എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചു. പ്രവാസികളുടെ സർഗ്ഗാൽമകമായ കഴിവുകൾ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുകയും കലാപരമായ കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് കലയുടെ ലക്ഷ്യം.
സാഹിത്യോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധയിനം മൽസരങ്ങൾ സംഘടിപ്പിക്കുക , കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന മൽസരങ്ങൾ നടത്തും. 2024 ൽ കലയുടെ നേതൃത്വത്തിൽ ” ഓർമ്മചെപ്പ് 2024″ ഗാനമേള മെൽബണിലെ അനുഗ്രഹീത ഗായകർ അണിയിച്ചൊരുക്കും.
കുട്ടികളുടെ ഡാൻസ് മൽസരവും ചിത്രരചനാ മൽസരവും അണിയിച്ചൊരുക്കുന്ന “വർണ്ണം 2024” ൽ നടത്തപ്പെടും. ഓസ്ട്രേലിയായിലെ എല്ലാ സാംസ്കാരിക രംഗത്തും കലയുടെ കൈയ്യൊപ്പ് ചാർത്തുന്ന അണിയറ പ്രവർത്തനങ്ങൾ ഉണ്ടാകും. കേരളത്തിലെ ജീവകാരുണ്യ രംഗത്ത് മാറ്റത്തിന്‍റെ ചിലമ്പൊലിയുമായി കലയുടെ പ്രവർത്തകരുണ്ടാകും.
പ്രവാസി മലയാളികൾക്കായി വിവിധ സാഹിത്യ രചനാമത്സരങ്ങളുംകല യുടെ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകും. കല ഓസ്ട്രേലിയായുടെ ഔദ്യോഗികമായ ഉദ്ഘാടനം ഫെഡറൽ എം പി കസ്സാൻഡ്രാ ഫെർണാൻഡോ നിർവ്വഹിച്ചു. കലയുടെ ഓസ്ട്രേലിയ ഭാരവാഹികളായ ജോസ് എം. ജോർജ്, ജോർജ് തോമസ് MA LLB, ജോജി കാഞ്ഞിരപ്പള്ളി എന്നിവർ സംസാരിച്ചു .