Input your search keywords and press Enter.

എസ് ഐ ആദർശിനെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണം : സി ഐ ടി യു

 

പത്തനംതിട്ട : സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം എല്‍എയുമായ കെ. സി. രാജഗോപാലനെ ക്രൂരമായി മര്‍ദിച്ച കീഴ് വായ്പ്പൂര് എസ് ഐ ആദർശിനെതെരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സി ഐ റ്റി യു ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

ജനാധിപത്യ രീതിയിൽ സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് അട്ടിമറിക്കാൻ ശ്രമിച്ചതിനെ ചെറുക്കുന്നതിനിടയിലാണ് ജില്ലയിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവുകൂടിയായ കെ. സി. രാജഗോപാലനെ എസ് ഐ ആദർശ് അടക്കമുള്ള ഒരു സംഘം ആക്രമിച്ചത്. പരിക്കേറ്റ അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. എസ് ഐ ആദർശിനെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു.

സി ഐ ടി യു ജില്ലാ ഭാരവാഹികളായ എം. വി. സഞ്ജു, കെ. അനിൽ കുമാർ, സക്കീർ അലങ്കാരത്ത്, ശ്യാമ ശിവൻ , ജി. ഗിരീഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. പി. രാജേന്ദ്രൻ, എം. ജെ. രവി, പി. പി. തമ്പിക്കുട്ടി,അനിതാ ലക്ഷ്മി എന്നിവർ സംസാരിച്ചു.

ഇരവിപേരൂരിൽ KSIDC ചെയർമാൻ അഡ്വ.ഫിലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്തു. പി. സി. സുരേഷ് കുമാർ, അനിൽ കുമാർ, ജി. അജയകുമാർ എന്നിവർ സംസാരിച്ചു.

കോഴഞ്ചേരിയിൽ ജില്ലാ കമ്മിറ്റി അംഗം ടി. വി. സ്റ്റാലിനും അടൂരിൽ ജില്ലാ കമ്മിറ്റി അംഗം പി. രവീന്ദ്രനും, പെരുനാട് ജില്ലാ കമ്മിറ്റി അംഗം അഡ്വ.വി. ജി. സുരേഷും ഉദ്ഘാടനം ചെയ്തു. രാജൻ വർഗീസ്, റോയ് തോമസ് എന്നിവർ സംസാരിച്ചു.

error: Content is protected !!