Input your search keywords and press Enter.

കേരളത്തിലടക്കം 76 സ്ഥലങ്ങളില്‍ സി ബി ഐ പരിശോധന

 

സംഘടിത സൈബര്‍-സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കാന്‍ ലക്ഷ്യമിട്ട് സിബിഐയുടെ ഓപ്പറേഷന്‍ ചക്ര-II ആരംഭിച്ചു.ദേശീയ അന്തര്‍ദേശീയ ഏജന്‍സികളുമായി സഹകരിച്ചാണ് ഓപ്പറേഷന്‍ തുടങ്ങിയത് .അഞ്ചു കേസുകളിലായി മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, കേരളം, തമിഴ്‌നാട്, പഞ്ചാബ്, ബിഹാര്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ 76 സ്ഥലങ്ങളില്‍ സിബിഐ തിരച്ചില്‍ നടത്തി.

32 മൊബൈല്‍ ഫോണുകള്‍, 48 ലാപ്‌ടോപ്പുകള്‍/ഹാര്‍ഡ് ഡിസ്‌കുകള്‍, രണ്ട് സെര്‍വറുകളിലെ ചിത്രങ്ങള്‍, 33 സിം കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവ കണ്ടുകെട്ടി . നിരവധി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. തട്ടിപ്പിനായി ഉപയോഗിച്ച 15 ഇ-മെയില്‍ അക്കൗണ്ടുകളുടെ നിയന്ത്രണം സിബിഐ ഏറ്റെടുത്തു.പരിശോധന കര്‍ശനമാക്കി . സൈബര്‍ തട്ടിപ്പിലൂടെ കോടികള്‍ ആണ് രാജ്യത്ത് നിന്നും കടത്തിയത് .
കേരളത്തില്‍ നിരവധി ആളുകള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടം ഉണ്ടായി . സംഘടിത സൈബര്‍ തട്ടിപ്പുകള്‍ കൂടിയതോടെ ആണ് സി ബി ഐ അന്വേഷണം ആരംഭിച്ചത് .

error: Content is protected !!