പലസ്തീനുള്ള ഇന്ത്യയുടെ സഹായം ഈജിപ്റ്റിലെ റെഡ് ക്രെസന്റ് സൊസൈറ്റിക്ക് കൈമാറി. ആറര ടൺ മരുന്നും 32 ടൺ അവശ്യ വസ്തുക്കളും അടങ്ങുന്ന ഇന്ത്യൻ വ്യോമ സേന വിമാനം ഈജിപ്റ്റിലെത്തി
ഈജിപ്റ്റിലെ ഇന്ത്യൻ അംബാസിഡർ അജിത് ഗുപ്തെ സാധനങ്ങള്‍ ഏറ്റുവാങ്ങി. ശേഷം ഈജിപ്റ്റിലെ റെഡ് ക്രെസന്റിന് കൈമാറി. റെഡ് ക്രെസന്റിന്റെ സഹായത്തോടെയാണ് ഇത് പലസ്തീനിലെത്തിക്കുക.ജീവന്‍ രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ടാര്‍പോളിനുകള്‍, ശുചീകരണ വസ്തുക്കള്‍, ജല ശുദ്ധീകരണ ടാബ്ലറ്റുകള്‍ തുടങ്ങിയ വസ്തുക്കളടങ്ങുന്നതാണ് ഇന്ത്യ അയച്ച സഹായമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘പലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെ സമ്മാനം’ എന്ന് സഹായ പായ്ക്കുകളില്‍ ഒട്ടിച്ചിട്ടുണ്ട്.