Input your search keywords and press Enter.

നവകേരളസദസ് പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 25/10/2023)

നവകേരളസദസ് സംഘാടകസമിതി രൂപീകരണയോഗം ഇന്ന് (25)

തിരുവല്ല മണ്ഡലത്തില്‍ ഡിസംബര്‍ 16 നു നടക്കുന്ന നവകേരളസദസുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു ഇന്ന് (25) രാവിലെ 10 നു തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ സംഘാടകസമിതി രൂപീകരണയോഗം ചേരും.
അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗം ആരോഗ്യ, വനിതാ -ശിശു വികസനവകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എ. ഷിബു പങ്കെടുക്കും

സംസ്ഥാനസര്‍ക്കാര്‍ രണ്ടു വര്‍ഷമായി നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുന്നതിനുമായാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ നടക്കുന്നത്.

നവകേരളസദസ് സംഘാടകസമിതി രൂപീകരണയോഗം ഇന്ന് (25)

കോന്നി മണ്ഡലത്തില്‍ ഡിസംബര്‍ 17 നു നടക്കുന്ന നവകേരളസദസുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു ഇന്ന് (25) ഉച്ചകഴിഞ്ഞു രണ്ടിനു കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തില്‍ സംഘാടകസമിതി രൂപീകരണയോഗം ചേരും.

അഡ്വ. കെ. യു. ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗം ആരോഗ്യ, വനിതാ -ശിശു വികസനവകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എ. ഷിബു പങ്കെടുക്കും
സംസ്ഥാനസര്‍ക്കാര്‍ രണ്ടു വര്‍ഷമായി നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുന്നതിനുമായാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ നടക്കുന്നത്.

നവകേരളസദസ് സംഘാടകസമിതി രൂപീകരണയോഗം ഇന്ന് (25)

അടൂര്‍ മണ്ഡലത്തില്‍ ഡിസംബര്‍ 17 നു നടക്കുന്ന നവകേരളസദസുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു ഇന്ന് (25) ഉച്ചകഴിഞ്ഞു മൂന്നിനു അടൂര്‍ കണ്ണംകോട് സെന്റ്‌തോമസ് ഓര്‍ത്തോഡോക്‌സ് കത്തീഡ്രല്‍ പാരിഷ് ഹാളില്‍ സംഘാടകസമിതി രൂപീകരണയോഗം ചേരും.

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗം ആരോഗ്യ, വനിതാ -ശിശു വികസനവകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എ. ഷിബു പങ്കെടുക്കും

സംസ്ഥാനസര്‍ക്കാര്‍ രണ്ടു വര്‍ഷമായി നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുന്നതിനുമായാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ നടക്കുന്നത്.

error: Content is protected !!