2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്തു നടക്കുന്ന 62-ാമത് കേരള സ്കൂൾ കലോത്സവത്തിനു ലോഗോ ക്ഷണിച്ചു. വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. മേളയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയാറാക്കേണ്ടത്.
കൊല്ലം ജില്ലയുടെ സവിശേഷതകൾ ലോഗോയിൽ ഉൾപ്പെടുത്തണം. മേളയുടെ തീയതികളുടെ രേഖപ്പെടുത്തലുകൾ ഉണ്ടാകണം. എഡിറ്റ് ചെയ്യുവാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ സി.ഡി.യും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം.
ലോഗോ തയ്യാറാക്കി അയക്കുന്ന കവറിന് പുറത്ത് ‘കേരള സ്കൂൾ കലോത്സവം’ എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. ലോഗോകൾ നവംബർ 15നു വൈകിട്ട് അഞ്ചിനു മുമ്പായി സി. എ. സന്തോഷ്, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം – 695 014 എന്ന വിലാസത്തിൽ ലഭ്യമാക്കണം.